Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightഅയ്യപ്പന്‍റെ...

അയ്യപ്പന്‍റെ പൂങ്കാവനത്തിലേക്കുള്ള ഭക്തരുടെ യാത്ര കാടറിവുകൾ പകർന്ന്

text_fields
bookmark_border
Sabarimala, Ayyappa Poonkavanam
cancel

ശബരിമല: പമ്പയില്‍ നിന്നും ശബരീശ സന്നിധിയിലേക്കുള്ള യാത്രയില്‍ പശ്ചിമഘട്ട മലനിരകളില്‍ അത്യപൂര്‍വമായി കാണുന്ന ആയിരക്കണക്കിന് വന്‍മരങ്ങളാണ് തല ഉയര്‍ത്തി നില്‍ക്കുന്നത്. അയ്യപ്പന്‍റെ പൂങ്കാവനത്തിലേക്കുള്ള ഭക്തരുടെ യാത്ര കാടറിവുകൾ പകരാനുള്ള യാത്ര കൂടിയായി മാറുകയാണ്. എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് അയ്യപ്പന്‍റെ പൂങ്കാവനത്തിന്‍റെ വശ്യസൗന്ദര്യം.

നൂറ് കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ആയിരക്കണക്കിന് വന്‍മരങ്ങളാണ് വനത്തിനുള്ളില്‍ വളരുന്നത്. ശരണ പാതയിലും വന്‍ മരങ്ങളുടെ നീണ്ടനിര തന്നെ ഉണ്ട്. അഗസ്ത്യാര്‍കൂടം മലനിരകളിലേത് പോലെ തന്നെ നിരവധിയായ ഔഷധ സസ്യങ്ങളുടെ കേന്ദ്രം കൂടിയാണ് ശബരിമല. എന്നാൽ തീർഥാടകരിൽ പലർക്കും ഇതേ കുറിച്ചുള്ള അറിവുകൾ അന്യമാണ്.

പടുകൂറ്റന്‍ മരങ്ങള്‍ മുതല്‍ ചെറുചെടികള്‍ വരെ ഇവിടെ തഴച്ച് വളരുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന പാതയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മാണിക്യം, മുളവ്, കാരാഞ്ഞിലി, 30 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന പുന്നപയില്‍, മടക്ക, വെള്ള അഖില്‍, കറുത്ത അഖില്‍, ചീനി, കമ്പകം, പമ്പരം, അമ്പഴം, പൂഞ്ഞാവ്, കടുക്ക, വെള്ള കുന്തിരിക്കം, കറുത്ത കുന്തിരിക്കം, തേക്ക്, ഈട്ടി, കരിവീട്ടി, രുദ്രാക്ഷം, ഭദ്രാക്ഷം തുടങ്ങി മുന്നൂറിൽ അധികം സ്പീഷീസിൽ പെട്ട വൃക്ഷങ്ങളാൽ സമ്പുഷ്ടമാണ് ശബരിമല കാടുകള്‍.

പമ്പയിൽ നിന്നുള്ള ശരണപാതയിലുള്ള ഓരോ വൃക്ഷങ്ങിലും അവയുടെ പേരും ശാസ്ത്രീയ നാമവും അടക്കം വനം വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മരങ്ങള്‍ നേരിട്ട് കണ്ട് തിരിച്ചറിയാനും മനസിലാക്കാനും വേണ്ടിയാണ് ഓരോ മരങ്ങളിലും പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.

Show Full Article
TAGS:Sabarimala Ayyappa Poonkavanam Journey 
News Summary - The journey of the devotees to Ayyappa Poonkavanam is filled with wild experiences
Next Story