രാമായണം ഇതിവൃത്തമാക്കി ശെൽവരാജിന്‍റെ പാവകളി
text_fieldsകോഴിക്കോട്: ചെന്നൈ ശെൽവരാജ ഷാഡോ പപ്പറ്റ് ഗ്രൂപ്പ് മാസ്‌റ്റർ പപ്പറ്റീയർ എ.ശെൽവരാജിന്റെ പാവനാടകം ശ്രദ്ധേയമായി. തമിഴും മലയാളവും കലർന്ന ശബ്ദത്തിൽ നിഴലുകളുടെ ചലങ്ങൾക്കനുസരിച്ച് രാമായണം കഥ പറഞ്ഞു തുടങ്ങിയതോടെ സദസ്സിൽനിന്ന് ഹർഷാരവമുയർന്നു.
സ്ക്രീനിന് പിന്നിൽ മറഞ്ഞുനിന്നു കലാകാരന്മാർ തോൽപാവകളെ ചലിപ്പിച്ചാണു തോലുബൊമ്മലാട്ടം അവതരിപ്പിച്ചത്. സെൻറർ ഫോർ പപ്പറ്റ്റി ആൻഡ് പെർഫോമിങ് ആർട്‌സ് ആണ് തമിഴ്‌നാടിന്റെ പരമ്പരാഗത നിഴൽ പാവകളി (തോലു ബൊമ്മലാട്ടം) നടത്തിയത്.
പാവകളിയെ കുറിച്ചു നടത്തിയ ചർച്ചയിൽ രാമചന്ദ്ര പുലവർ, ടി.പി. കുഞ്ഞിരാമൻ, പി. വേണുഗോപാലൻ നായർ, ശ്രീനിവാസ് കുന്നമ്പത്ത്, എം.എം. ജോസഫ്, സതീഷ് കെ.സതീഷ്, രാ പ്രസാദ്, രാധാകൃഷ്‌ണൻ പേരാമ്പ്ര, അജിത്ത് ആയഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ പാവകളുടെ പ്രദർശനം രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയ്തു.
നൂൽ പാവ, നിഴൽ പാവ, കയ്യുറ പാവ, തോൽ പാവ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. പാവകളുടെ സവിശേഷതകൾ ടി.പി.കുഞ്ഞിരാമൻ ആയഞ്ചേരി വിശദീകരിച്ചു. പ്രദർശനം ഒമ്പതിനു സമാപിക്കും.


