ശ്രീനാരായണഗിരി സേവിക സമാജത്തിലെ അന്തേവാസി ആർഷ സുമംഗലിയായി
text_fieldsആർഷയും ദീപക്കും
ആലുവ: ശ്രീനാരായണഗിരി സേവിക സമാജത്തിലെ അന്തേവാസി ആർഷ വിബീഷ് സുമംഗലിയായി. ആലുവ അശോകപുരം മനക്കപ്പടി മഹാദേവ ക്ഷേത്രത്തിന് സമീപം വരിക്കൽ വീട്ടിൽ ദീപക് ദിവാകരനാണ് ആർഷയെ ജീവിതസഖിയാക്കിയത്. 171ാമത് ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ശ്രീനാരായണഗിരിയിൽ ഗുരു തപസ്സിരുന്ന ശിലക്ക് മുന്നിൽ വെച്ചാണ് ദീപക്ക്ആർഷക്ക് മിന്ന് ചാർത്തിയത്. ശ്രീനാരായണഗിരിയിൽ നടക്കുന്ന 71 ാമത് വിവാഹമാണ്.
ഇടുക്കി ശാന്തൻപാറ സ്വദേശിനി ആർഷയും ഇളയ സഹോദരി അക്ഷയയും മാതാവിന്റെ മരണത്തെ തുടർന്ന് 10 വർഷം മുമ്പാണ് ശ്രീനാരായണഗിരിയിലെത്തിയത്. ഡ്രൈവറായ പിതാവ് കുട്ടികളുടെ സംരക്ഷണം ഗിരിയെ ഏൽപ്പിക്കുകയായിരുന്നു. ബിരുദവും കമ്പ്യൂട്ടർ കോഴ്സും പൂർത്തിയാക്കിയ ആർഷ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്.
സഹോദരി നഴ്സിങ് പഠനത്തിന് തയ്യാറെടുക്കുകയാണ്. കാർമൽ ആശുപത്രി കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദിവാകരന്റെ മകനായ ദീപക്ക് അബുദാബിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചൂർണിക്കര എട്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണു സഹോദരനാണ്.