ട്രെൻഡി പിനഫോർ... എന്തിനും... ഏതിനും
text_fieldsമോഡൽ: ജാസ്മിൻ കാസിം
ഇക്കാലത്ത് സ്ത്രീകളും കുട്ടികളും സ്ലീവ് ലെസ് ആയി ഷർട്ടിന്‍റെ മുകളിൽ ധരിക്കുന്നതാണ് ട്രെൻഡി പിനഫോർ (Pinafore). എന്നാൽ, ആദ്യമായി ആളുകൾ ഉപയോഗിച്ചത് ഫാഷൻ ആയല്ല. പിനഫോർ ആദ്യമായി ആളുകൾ ധരിച്ചിരുന്നത് വസ്ത്രങ്ങൾക്ക് അഴുക്ക് പറ്റാതെ ഇരിക്കാൻ അപ്രോൻ പോലെ ഒരു വസ്ത്രമായിട്ടാണ്.
വളരെ പ്ലെയിൽ ആയിട്ടും ലെയ്സ് /ബോർഡർ/ബട്ടൺ/ പോക്കറ്റ് എന്നിവ ഉപയോഗിച്ചും പാറ്റേണിൽ അൽപം മാറ്റം വരുത്തിയുമുള്ള പിനഫോറുകൾ നമുക്ക് കാണാൻ സാധിക്കും. എ- ലൈൻ കട്ട് ഉള്ളതും അധികം ഫ്ലെയർ ഇല്ലാത്തതുമായ പാറ്റേൺ ആണ് പിനഫോറിന് ഉപയോഗിക്കാറുള്ളത്. ഡെനിം /കോട്ടൺ/സിന്തറ്റിക് തുടങ്ങി എല്ലാ തുണികളിലും പരീക്ഷിക്കാവുന്ന ഒരു പാറ്റേൺ ആണിത്.
എല്ലാ ശരീര പ്രകൃതിയിലുള്ളവർക്കും പിനഫോർ ഇണങ്ങുമെന്നതിൽ സംശയമില്ല. കാഷ്വലായും ഫോർമലായും ധരിക്കാവുന്ന ഒരു വസ്ത്രം കൂടിയാണിത്. ടി ഷർട്ട്, പ്രിന്‍റഡ്, സ്റ്റൈപ്സ് പോലെയുള്ള ഷർട്ടിന്‍റെ കൂടെ അണിഞ്ഞാൽ പിനഫോർ ഒരു കാഷ്വൽ ഔട്ട്ഫിറ്റ് ആയി മാറും.
ഫോർമൽ ലുക്ക് ലഭിക്കാൻ പ്ലെയിൻ വൈബ്രന്‍റ് അല്ലാത്ത ഡാർക് ഷേഡ് ഉപയോഗിക്കാം. കൂടെ ഫോർമൽ ഷർട്ട് ഉപയോഗിക്കുകയും ചെയ്യാം. വർക് ഡ്രെസ് ആയും എന്തിനധികം സ്കൂൾ യൂണിഫോം ആയി വരെ യഥേഷ്ടം പിനഫോർ പാറ്റേണുകൾ ഉപയോഗിച്ച് വരുന്നു.
ഫുൾ ലെങ്ത് ആയും മുട്ട് വരെയുള്ള ലെങ്തിലും പിനഫോർ കാണാറുണ്ട്. ഫോർമർ വെയറിന് ഷോർട്ട് ലെങ്ത്തുള്ള പിനഫോർ ആണെങ്കിൽ ബൂട്ട് സ്റ്റൈൽ ഷൂസ് ഉപയോഗിക്കാം. തണുത്ത കാലാവസ്ഥയെങ്കിൽ തെർമൽ ടി ഷർട്ടുകളുടെ കൂടെയും ടൈറ്റ്സിന്‍റെ കൂടെയും പിനഫോർ ധരിക്കാവുന്നതാണ്.