കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി; ബാലികക്ക് ആദരം
text_fieldsകളഞ്ഞുകിട്ടിയ പണം തിരികെ നല്കിയ ബാലികക്ക് അജ്മാൻ പൊലീസ് നൽകിയ ആദരം
അജ്മാന്‍: പൊതുസ്ഥലത്തുനിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ നൽകിയ ബാലികയെ അജ്മാൻ പൊലീസ് ആദരിച്ചു. വഴിയില്‍നിന്ന് കളഞ്ഞുകിട്ടിയ പണം പൊലീസിനെ ഏല്‍പിക്കാന്‍ മൂത്ത സഹോദരിയുടെ സഹായം തേടുകയായിരുന്നു ഷൈമ എന്ന ബാലിക.
പണം അജ്മാനിലെ മുശരിഫ് പൊലീസ് സ്റ്റേഷനില്‍ ഏൽപിക്കുകയായിരുന്നു. കുട്ടിയുടെ സത്യസന്ധതയെ ബ്രിഗേഡിയർ ജനറൽ അൽ മുഹൈരി അഭിനന്ദിച്ചു.
പിതാവടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ അജ്മാന്‍ പൊലീസ് ബാലികക്ക് അഭിനന്ദന സർട്ടിഫിക്കറ്റും സമ്മാനവും നൽകി ആദരിച്ചു. കുട്ടികളുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ അവളുടെ കുടുംബത്തിന് പൊലീസ് നന്ദി പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റം സാമൂഹിക അവബോധം പ്രതിഫലിപ്പിക്കുന്നുവെന്നും നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകുന്നതിനും പൊതു സ്വത്ത് സംരക്ഷിക്കുന്നതിനുമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നുവെന്നും അൽ മുഹൈരി വ്യക്തമാക്കി.


