‘റോയൽ ബ്ലഡ് ദ മെയ്സ് ഓഫ് ഡെസ്പെയർ’പാർവണയുടെ നോവൽ ശ്രദ്ധേയമായി
text_fieldsപാർവണ നിഹേഷിന്റെ നോവൽ ഷാർജ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യുന്നു
ചെറുവത്തൂർ: ഷാർജ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി പാർവണ നിഹേഷിന്റെ നോവൽ ‘റോയൽ ബ്ലഡ് ദി മെയ്സ് ഓഫ് ഡെസ്പെയർ’. ധൈര്യത്തിന്റെയും വഞ്ചനയുടെയും അനശ്വരസൗഹൃദത്തിന്റെയും അത്ഭുതകരമായ കഥയാണിത്. മായാജാലവും വിധിയും അന്യോന്യമായി ചേർന്നുകിടക്കുന്നു. ദുരന്തം വേട്ടയാടുമ്പോളും ഇരുൾ മൂടി വലയംചെയ്യുമ്പോഴും ചിലർ തങ്ങളുടെ ആന്തരികഭയം അതിജീവിക്കുകയും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ യഥാർഥ ശക്തിയെ തേടുന്നതുമായ നോവലാണിത്.
ദുബൈ ഔർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പാർവണ നിഹേഷ് എന്ന കഥാകാരി. മനോഹരമായി ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഈ പുസ്തകം 242 പേജുകളുള്ള ഒരു സാങ്കല്പിക നോവലാണ്. ദുബൈയിൽ എൻജിനീയറായ ഇരിണാവ് സ്വദേശി കെ.കെ. നിഹേഷിന്റെയും ചെറുവത്തൂർ തിമിരി സ്വദേശി ഡോ. ലിജിന കൃഷ്ണന്റെയും മൂത്തമകളാണ് പാർവണ നിഹേഷ്.


