വേമ്പനാട്ടു കായൽ നീന്താൻ 63 കാരി
text_fieldsറൂബി മത്തായി
വൈക്കം: വേമ്പനാട്ട് കായൽ ഒമ്പത് കിലോമീറ്റർ നീന്തി ലോക റെക്കോർഡ് ഇടാൻ 63 വയസ്സുകാരി. കോതമംഗലം വാരപ്പെട്ടി മോളേൽ റൂബി മത്തായിയാണ് ശനിയാഴ്ച അതിസാഹസിക ഉദ്യമത്തിനൊരുങ്ങുന്നത്.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് പരിശീലകൻ ബിജു തങ്കപ്പനാണ് പരിശീലകൻ. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് പരിശീലനം പൂർത്തിയാക്കിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തുന്നത്.
വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് കുമ്പേൽക്കടവ്-വൈക്കം പ്രദേശം. ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തിക്കയറി റെക്കോഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന 33ാം താരമാണ് റൂബി.


