അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് അഫീഫ
text_fieldsഅഫീഫ അറബി കാലിഗ്രഫി രചനകൾക്കൊപ്പം
മുക്കം: അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് പുൽപറമ്പ് സ്വദേശി കെ.കെ. അഫീഫ. വിശുദ്ധ ഖുർആൻ വചനങ്ങൾ, പ്രവാചക വചനങ്ങൾ, അറബി പേരുകൾ, ആപ്തവാക്യങ്ങൾ എന്നിവ ആകർഷകവും വ്യത്യസ്തവുമായ രൂപങ്ങളിലും രീതികളിലും ആവിഷ്കരിക്കുകയാണ് ഈ പ്ലസ്ടു വിദ്യാർഥിനി.
നിരവധി ചിത്രങ്ങളാണ് ആക്രിലിക്, ഫാബ്രിക് പെയിൻറുകൾ ഉപയോഗിച്ച് കാൻവാസിലും ഐവറി പേപ്പറിലും ഒക്കെയായി ഈ മിടുക്കി വരച്ചുകൊണ്ടിരിക്കുന്നത്.
വരയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ മുഖേന പരസ്യപ്പെടുത്തുന്നതുകൊണ്ട് ധാരാളം ആവശ്യക്കാർ സമീപിക്കുന്നതായി അഫീഫ പറഞ്ഞു.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർഥിനിയാണ് അഫീഫ. പുൽപറമ്പ് ചങ്ങണഞ്ചേരി തഫ്സീറിെൻറയും ഉമ്മുകുൽസുവിെൻറയും മകളാണ്.