ദീപയുടെ അക്വാഫാമിൽ നീന്തിത്തുടങ്ങുന്നു സുന്ദര മത്സ്യങ്ങൾ...
text_fieldsഅക്വാഫാമില്‍ മീനുകള്‍ക്ക് തീറ്റ നല്കുന്ന ദീപ
പെരുമ്പാവൂർ: അലങ്കാര മത്സ്യ ഫാം നടത്തിപ്പും അതിലൂടെ വരുമാന മാര്‍ഗവും സ്ത്രീകള്‍ക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിനി ദീപ മനോജ്. കീഴില്ലം പരത്തുവയലിപ്പടിയിലെ ഇവരുടെ അറ്റ്ലാന്റാ അക്വാഫാമില്‍ വിവിധയിനം മത്സ്യങ്ങളാണുള്ളത്. കൂട്ടത്തില്‍ പഴം പച്ചക്കറിയും പക്ഷി വളര്‍ത്തലും ഉണ്ടെങ്കിലും ഏറെ കൗതുകം മത്സ്യഫാമാണ്.
ട്രഗോള്ഡ് ഫിഷ്, പ്ലാറ്റി, വിഡോ ടെട്ര, ഗപ്പി, പാരറ്റ്, ഫൈറ്റര്‍, വാക, ടൈഗര്‍ ബാര്‍ബ്, ബ്ലാക് മോര് തുടങ്ങി അലങ്കാര മത്സ്യങ്ങളും മോണ്‍സ്റ്റര്‍ ഇനങ്ങളായ അരാപൈമ, ക്യാറ്റ് ഫിഷ്, സീബ്ര തിലോപ്പി തുടങ്ങിയവയുമുണ്ട്.അലങ്കാരമത്സ്യ വ്യാപാരിയായിരുന്ന മനോജ് തുടങ്ങിവെച്ച ഫാമിന്റെ മേല്‍നോട്ടം ഏറ്റെടുത്താണ് ദീപ ഈ രംഗത്ത് സജീവമായത്. മുഴുവന്‍ സമയം ഇവയുടെ പരിപാലനം തിരക്കുള്ള ജോലിയാണെന്ന് 46കാരിയായ ദീപ പറയുന്നു. നിരവധി അംഗീകാരങ്ങളും ദീപക്ക് ലഭിച്ചിട്ടുണ്ട്.