Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right72ലും അരങ്ങ്​ നിറഞ്ഞ്​...

72ലും അരങ്ങ്​ നിറഞ്ഞ്​ ദേവകി അന്തർജനം

text_fields
bookmark_border
72ലും അരങ്ങ്​ നിറഞ്ഞ്​ ദേവകി അന്തർജനം
cancel
camera_alt

‘അ​ര​ങ്ങ് 2025’ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ

സീ​നി​യ​ർ വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം

മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ക​ലാ​മ​ണ്ഡ​ലം ദേ​വ​കി അ​ന്ത​ർ​ജ​നം

കോ​ട്ട​യം: നി​ശ്ച​യ​ദാ​ർ​ഢ്യ​വും നൃ​ത്ത​ക​ല​യോ​ടു​ള്ള ആ​വേ​ശ​വും ഊ​ർ​ജ​മാ​ക്കി​ ക​ലാ​മ​ണ്ഡ​ലം ദേ​വ​കി അ​ന്ത​ർ​ജ​നം. 72-ാം വ​യ​സ്സി​ലും വ​ഴ​ങ്ങു​ന്ന മെ​യ്യും മു​ഖ​ഭാ​വ​ങ്ങ​ളും കൃ​ത്യം. ‘അ​ര​ങ്ങ് 2025’ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം മ​ത്സ​ര​ത്തി​ലാ​ണ്​ ഉ​റ​ച്ച ചു​വ​ടു​വെ​പ്പു​മാ​യി അ​വ​ർ അ​ര​ങ്ങി​ൽ നി​റ​ഞ്ഞ​ത്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടെ​ങ്കി​ലും ദി​വ​സ​വും പു​ല​ർ​ച്ചെ നാ​ലി​ന്​ എ​ഴു​ന്നേ​റ്റ്​ യോ​ഗ​യു​ണ്ട്. തു​ട​ർ​ന്ന്​ ഒ​രു​കൂ​ട്ടം ശി​ഷ്യ​ർ​ക്ക്​ മോ​ഹി​നി​യാ​ട്ട​വും ഭ​ര​ത​നാ​ട്യ​വും അ​ഭ്യ​സി​പ്പി​ക്ക​ൽ.

54 വ​ർ​ഷ​മാ​യി ദേ​വ​കി അ​ന്ത​ർ​ജ​നം നൃ​ത്ത​ലോ​ക​ത്ത്​ സ​ജീ​വ​മാ​ണ്. 30 വ​ർ​ഷം നൃ​ത്താ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഒ​ന്നാം​ക്ലാ​സ്​ മു​ത​ലാ​ണ്​ ദേ​വ​കി അ​ന്ത​ർ​ജ​ന​ത്തി​ന്​ നൃ​ത്ത​ക​ല​യോ​ടു​ള്ള പ്ര​ണ​യം തു​ട​ങ്ങി​യ​ത്. 13-ാം വ​യ​സ്സി​ൽ കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ചേ​രു​ക​യും 18-ാം വ​യ​സ്സി​ൽ ഫ​സ്റ്റ്​ ക്ലാ​സ്സോ​ടെ പാ​സാ​വു​ക​യും ചെ​യ്തു. 24-ാം വ​യ​സ്സി​ൽ വി​വാ​ഹ​ശേ​ഷം അ​യ്​​മ​ന​ത്ത്​ എ​ത്തു​ക​യും ക​ഞ്ഞി​ക്കു​ഴി മൗ​ണ്ട്​ കാ​ർ​മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ നൃ​ത്താ ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ വി​ശ്ര​മ​വേ​ള​യി​ലും അ​യ്മ​ന​ത്ത്​ സ​ര​സ്വ​തി നൃ​ത്ത​വി​ദ്യാ​ല​യ സം​ഘം ന​യി​ക്കു​ക​യാ​ണ്. അ​യ്മ​നം ശ്രീ​ഭ​ദ്രാ കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റാ​ണ്. കോ​ട്ട​യം ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ 23വ​ർ​ഷ​ത്തെ നൃ​ത്താ​ധ്യ​പ​ന​ത്തി​നു​ശേ​ഷം 2009ലാ​ണ്​ വി​ര​മി​ച്ച​ത്.

തി​രു​വ​ല്ല പെ​രി​ങ്ങ​ശ്ശേ​രി ഇ​ല്ല​ത്തെ കേ​ശ​വ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ഗൗ​രി​ക്കു​ട്ടി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും ഏ​ഴ്​ മ​ക്ക​ളി​ൽ മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ്. പ​രേ​ത​നാ​യ അ​യ്മ​നം ഇ​ട​മ​ന ഇ​ല്ലം വി.​എ​ൻ.​വേ​ണു​കു​മാ​റാ​ണ്​ ഭ​ർ​ത്താ​വ്. മ​ക​ൾ രേ​വ​തി കൃ​ഷ്ണ കാ​ന​ഡ​യി​ൽ ന​ഴ്​​സാ​ണ്.

Show Full Article
TAGS:devaki antharjanam Dancer Kalamandalam 
News Summary - Devaki Antharjanam
Next Story