Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഡോ. ഷേർലി ദിവന്നിക്ക്...

ഡോ. ഷേർലി ദിവന്നിക്ക് പുരസ്കാരം

text_fields
bookmark_border
ഡോ. ഷേർലി ദിവന്നിക്ക് പുരസ്കാരം
cancel
camera_alt

ഡോ. ​ഷേ​ർ​ലി ദി​വ​ന്നി

കോട്ടയം: ആയുർവേദ ചികിത്സകനായ ഡോ. സി.കെ. ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള ഡോ. ഹരി ആയുർരത്ന പുരസ്കാരത്തിന് ഡോ. ഷേർലി ദിവന്നി അർഹയായി. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുര സേവന രംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ആയുർവേദ ഡോക്ടർക്കുള്ളതാണ് പുരസ്കാരം.

സാഹിത്യകാരനായ കിളിരൂർ രാധാകൃഷ്ണൻ ചെയർമാനും ഡോ. ആർ.വി. അജിത്, ഡോ. ആശ ശ്രീധർ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചതെന്ന് ഡോ. സി.കെ. ഹരീന്ദ്രൻനായർ ട്രസ്റ്റ് ചെയർമാൻ സി.എച്ച്. അജിത്കുമാർ അറിയിച്ചു. ചങ്ങനാശ്ശേരി ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസറാണ് ഡോ. ഷേർളി ദിവന്നി.

Show Full Article
TAGS:award doctor 
News Summary - Dr. Shirley Divany receives award
Next Story