Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഫാത്തിമത്ത് റുബീന...

ഫാത്തിമത്ത് റുബീന മംഗൽപാടി പഞ്ചായത്ത് പ്രസിഡന്‍റ്

text_fields
bookmark_border
fathimath rubeena 09786
cancel

മഞ്ചേശ്വരം: കാസർകോട് മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഫാത്തിമത്ത് റുബീനയെ തെരഞ്ഞെടുത്തു. നാലിനെതിരെ 16 വോട്ടുകൾക്കാണ് ഫാത്തിമത്ത് റുബീനയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 23 അംഗ പഞ്ചായത്ത് ബോർഡിൽ ബി.ജെ.പി അംഗം രേവതിക്ക് നാലും റുബീനക്ക് 16 വോട്ടും ലഭിച്ചപ്പോൾ മൂന്ന് അംഗങ്ങൾ ഉള്ള ഇടതുപക്ഷം വോട്ട് അസാധുവാക്കി.

നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ തന്നെ റിസാന സാബിർ, മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഗ്രൂപ്പുപോരും മൂലം രാജി വെച്ചതിനെ തുടർന്നാണ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒൻപതാം വാർഡ് കുബനൂരിൽ നിന്നുമാണ് റുബീന തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
TAGS:mangalpady panchayath fathimath rubeena 
News Summary - Fathimath Rubeena elected as mangalpady panchayath president
Next Story