Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമ​ല​യാ​ളി...

മ​ല​യാ​ളി ബാ​ഡ്​​മി​ന്റ​ൺ താ​രം ഖ​ദീ​ജ നി​സ​ക്ക്​ വീ​ണ്ടും സ്വ​ർ​ണം

text_fields
bookmark_border
മ​ല​യാ​ളി ബാ​ഡ്​​മി​ന്റ​ൺ താ​രം ഖ​ദീ​ജ നി​സ​ക്ക്​ വീ​ണ്ടും സ്വ​ർ​ണം
cancel
camera_alt

സൗ​ദി കി​ങ്​​ഡം മി​ക്​​സ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ് ബാ​ഡ്​​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ഖ​ദീ​ജ നി​സ​യും ജോ​ടി അ​ബ്​​ദു​ല്ല ഹാ​ര്‍തി​യും

റി​യാ​ദ്: ബാ​ഡ്മി​ന്റ​ണി​ൽ ക​രു​ത്തു തെ​ളി​യി​ച്ച് വീ​ണ്ടും മ​ല​യാ​ളി താ​രം ഖ​ദീ​ജ നി​സ. തു​ട​ര്‍ച്ച​യാ​യ മൂ​ന്ന് സൗ​ദി ദേ​ശീ​യ ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ​തി​ന് പി​ന്നാ​ലെ സൗ​ദി കി​ങ്​​ഡം മി​ക്സ​ഡ് ചാ​മ്പ്യ​ന്‍ഷി​പ് 2025 സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ല്‍ മി​ക്സ​ഡ് ഡ​ബി​ള്‍സ് സ്വ​ര്‍ണം നേ​ടി വീ​ണ്ടും പ്ര​തി​ഭ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള​ളി സ്വ​ദേ​ശി ഖ​ദീ​ജ നി​സ. സൗ​ദി​യി​ലെ 30 ക്ല​ബു​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ലാ​ണ് നേ​ട്ടം. റി​യാ​ദ് മ​ല​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ടൂ​ര്‍ണ​മെ​ന്റി​ല്‍ സ​വാ​രി ക്ല​ബി​നു​വേ​ണ്ടി ക​ളി​ച്ച ഖ​ദീ​ജ നി​സ -അ​ബ്​​ദു​ല്ല ഹാ​ര്‍തി മി​ക്സ​ഡ് ഡ​ബി​ൾ‍സ്‌ ടീം, ​അ​ല്‍ ഹി​ലാ​ല്‍ ക്ല​ബി​ലെ ഷാ​മി​ല്‍ മാ​ട്ടു​മ്മ​ല്‍ -സീ​മ അ​ൽ​ഹ​ർ​ബി ടീ​മി​നെ​യാ​ണ്​ മു​ട്ടു​കു​ത്തി​ച്ച​ത്.

റി​യാ​ദി​ല്‍ ഐ.​ടി എ​ൻ​ജി​നീ​യ​റാ​യ കൂ​ട​ത്തി​ങ്ങ​ല്‍ അ​ബ്​​ദു​ല്ല​ത്തീ​ഫ് -ഷാ​നി​ത ല​ത്തീ​ഫ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഖ​ദീ​ജ നി​സ. റി​യാ​ദ് ന്യൂ ​മി​ഡി​ല്‍ ഈ​സ്റ്റ്​ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ല്‍ സ്‌​പോ​ര്‍ട്‌​സ് മാ​നേ​ജ്​​മെ​ന്റ്​ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​നി​യാ​ണ്.

സൗ​ദി താ​ര​ങ്ങ​ള്‍ക്ക് പു​റ​മെ ഫി​ലി​പ്പീ​ന്‍സ്, പാ​കി​സ്താ​ന്‍, ഇ​ന്തോ​നേ​ഷ്യ​ന്‍, ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​മാ​യി മാ​റ്റു​ര​ച്ച് 2022,23, 24 വ​ർ​ഷ​ങ്ങ​ളി​ൽ സൗ​ദി ദേ​ശീ​യ ഗെ​യിം​സി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. ദേ​ശീ​യ ഗെ​യിം​സി​ല്‍ വ​നി​ത സിം​ഗി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ അ​ണ്ട​ര്‍ 19, സീ​നി​യ​ര്‍ തു​ട​ങ്ങി​യ പ്ര​ത്യേ​ക കാ​റ്റ​ഗ​റി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ 30 വ​യ​സ്സും പ​രി​ച​യ​സ​മ്പ​ത്തു​ള​ള താ​ര​ങ്ങ​ളു​മാ​യി മ​റ്റു​ര​ച്ചാ​ണ് ദേ​ശീ​യ ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ​ത്.

എ​ട്ട് വ​യ​സ്സ് മു​ത​ല്‍ പി​താ​വ് അ​ബ്​​ദു​ല്ല​ത്തീ​ഫി​നൊ​പ്പം റി​യാ​ദി​ലെ മ​ല​യാ​ളി​ക​ളു​ടെ ബാ​ഡ്മി​ന്റ​ണ്‍ ക്ല​ബാ​യ സി​ന്‍മാ​ര്‍ അ​ക്കാ​ദ​മി​യി​ലാ​ണ് ഖ​ദീ​ജ നി​സ ക​ളി തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം സി.​ബി.​എ​സ്.​ഇ ദേ​ശീ​യ കാ​യി​ക മേ​ള​യി​ല്‍ റി​യാ​ദ് മി​ഡി​ല്‍ ഈ​സ്റ്റ്​ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ഖ​ദീ​ജ നി​സ ബാ​ഡ്മി​ന്റ​ണി​ല്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​യി​ലെ​യും സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ര്‍ മീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച താ​ര​ങ്ങ​ളാ​ണ് രാ​ജ​സ്ഥാ​നി​ലെ ജെ​യ്പൂ​ര്‍ ജു​ന്‍ജു​ന്‍ അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന ബാ​ഡ്മി​ന്റ​ണ്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്. സൗ​ദി​യി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ബാ​ഡ്മി​ന്റ​ണി​ല്‍ സ്വ​ര്‍ണം നേ​ടു​ന്ന​ത്.സൗ​ദി​യി​ല്‍ ജ​നി​ച്ച വി​ദേ​ശി​ക​ള്‍ക്ക് സൗ​ദി​യി​ലെ സ്‌​പോ​ര്‍ട്‌​സ് ഇ​ന​ങ്ങ​ളി​ല്‍ സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം മ​ത്സ​രി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​താ​ണ് ഖ​ദീ​ജ നി​സ​ക്ക് തു​ണ​യാ​യ​ത്.

സൗ​ദി വു​മ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും ദേ​ശീ​യ ഗെ​യിം​സി​ലും ചാ​മ്പ്യ​നാ​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം സൗ​ദി ദേ​ശീ​യ ബാ​ഡ്മി​ന്റ​ണ്‍ ടീ​മി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2023ലും 2024​ലും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ അ​ര​ങ്ങേ​റി​യ എ​ട്ട് ടൂ​ര്‍ണ​മെ​ന്റു​ക​ളി​ല്‍ സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സിം​ഗി​ള്‍സ്, ഡ​ബി​ള്‍സ്, മി​ക്‌​സ​ഡ് ഡ​ബി​ള്‍സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി ഖ​ദീ​ജ നി​സ 19 മെ​ഡ​ലു​ക​ള്‍ നേ​ടി​യ​ത് സൗ​ദി അ​റേ​ബ്യ​യു​ടെ ബാ​ഡ്മി​ന്റ​ണ്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്. വേ​ള്‍ഡ് ബാ​ഡ്മി​ന്റ​ണ്‍ ഫെ​ഡ​റേ​ഷ​ൻ റാ​ങ്കി​ങ്ങി​ല്‍ ഖ​ദീ​ജ നി​സ 221ാം സ്ഥാ​ന​ത്താ​ണ്. അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ ലോ​ക റാ​ങ്കി​ങ് 38 ഉം ​മി​ക്സ​ഡ് റാ​ങ്കി​ങ് 107 ഉം ​ആ​യി​രു​ന്നു.

Show Full Article
TAGS:badminton player Khadeeja Nisa 
News Summary - Malayali badminton player Khadeeja Nisa ​​wins gold again
Next Story