Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമിസ് യൂണിവേഴ്സ് ഇന്ത്യ...

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി പെൺകുട്ടി; കേരളത്തിന് അഭിമാനമായി കസിയ ലിസ് മെജോ

text_fields
bookmark_border
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി പെൺകുട്ടി; കേരളത്തിന് അഭിമാനമായി കസിയ ലിസ് മെജോ
cancel

ജയ്പൂരിൽ നടന്ന ആവേശകരമായ ഗ്രാന്റ് ഫിനാലെയിൽ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി കേരളത്തിലെ മാവേലിക്കര സ്വദേശിനിയായ കസിയ ലിസ് മെജോ. രാജ്യത്തുടനീളമുള്ള 52 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് 19 കാരിയായ ഈ കൊച്ചുമിടുമി അഭിമാനകരമായ ദേശീയ കിരീടം ചൂടിയത്. ഈ വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കസിയ ഇന്ത്യയെ പ്രതിനിധീകരിക്കും.

നിയമ വിദ്യാർഥിനിയും മോഡലുമായ കസിയ ലിസ് മെജോ. കഴിഞ്ഞ വർഷം നടന്ന മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ-അപ്പ് സ്ഥാനം കരസ്ഥമാക്കിയിരുന്നു. സിനിമ-ഫാഷൻ ലോകത്തെ പ്രമുഖർ അടങ്ങിയ വിധികർത്താക്കളാണ് വിജയിയെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്സ് ജേതാവായ സുസ്മിത സെൻ നേതൃത്വം നൽകിയ ജൂറി പാനലിൽ സെലീന ജെയ്റ്റ്‌ലി, ഉർവശി റൗട്ടേല, റിയ സിംഗ എന്നിവരും അംഗങ്ങളായിരുന്നു.

മത്സരത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേശ് മിസ് ഇന്റർനാഷണൽ ഇന്ത്യ 2026 കിരീടവും (ഫസ്റ്റ് റണ്ണർ-അപ്പ്) ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതാവ്‌ലേക്കർ സെക്കൻഡ് റണ്ണർ-അപ്പും ആയി തെരഞ്ഞെടുക്കപ്പെട്ടു. മാസങ്ങൾ നീണ്ട കഠിനമായ പരിശീലനങ്ങൾക്കും പ്രാഥമിക റൗണ്ടുകൾക്കും ശേഷമാണ് കസിയ ഈ സുപ്രധാന നേട്ടത്തിലേക്ക് എത്തിച്ചേർന്നത്. ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനമുയർത്താൻ ഒരുങ്ങുന്ന കസിയക്ക് വലിയ പിന്തുണയാണ് രാജ്യമെമ്പാടുമുള്ള ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Show Full Article
TAGS:Miss Universe India Lifestyle achievements Kerala 
News Summary - Malayali girl crowned Miss Universe India 2026
Next Story