ആഗോള വേദിയിലേക്ക് മമ്പാടിന്റെ അഭിമാനമായി നജ; സൂറിച്ച് സർവകലാശാലയുടെ 'സമ്മർ സ്കൂളിൽ' ഇന്ത്യയെ പ്രതിനിധീകരിക്കും
text_fieldsമമ്പാട്: സ്വിറ്റ്സർലൻഡിലെ സൂറിച്ച് സർവകലാശാല സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗ്ലോബൽ എഡ്യൂക്കേഷൻ ലാൻഡ്സ്‌കേപ്പ് ‘സമ്മർ സ്കൂൾ 2026’ ലേക്ക് ഇന്ത്യയെ മമ്പാട് സ്വദേശി കെ.ടി. നജ പ്രതിനിധീകരിക്കും. മുഴുവൻ ചെലവും സർവകലാശാല വഹിക്കുന്ന ജി.എസ്.ഇ സ്കോളർഷിപ്പാണിത്. ജൂലൈ 25 വരെ നടക്കുന്ന സമ്മർ സ്‌കൂളിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.
ആഗോള വിദ്യാഭ്യാസരംഗത്തെ പുതിയ കാഴ്ചപ്പാടുകൾ, പദ്ധതിയാസൂത്രണം, അന്തർദേശീയ സഹകരണം, നേതൃത്വപാടവം എന്നിവയാണ് പരിപാടിയുടെ പ്രധാന വിഷയങ്ങൾ. പരിപാടിയുടെ ഭാഗമായി ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്കുള്ള അക്കാദമിക് പഠനയാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോളജിലെ പഠനസമയത്ത് ഷാർജ യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കോൺഫറൻസിലും, പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയിലും തുർക്കിയിലും മലേഷ്യയിലും പോയിട്ടുണ്ട്. എം ഇ.എസ് മമ്പാട് കോളജിലെ പൂർവ വിദ്യാർഥിനിയായ നജ, കെ.ടി. അബ്ദുൽ നസീറിന്റെയും കെ.എസ്. ഷറീനയുടെയും മകളാണ്.


