Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightറിപ്പബ്ലിക്...

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വീട്ടമ്മക്ക് രാഷ്ട്രപതിയുടെ ക്ഷണം

text_fields
bookmark_border
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വീട്ടമ്മക്ക് രാഷ്ട്രപതിയുടെ ക്ഷണം
cancel
camera_alt

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് ക്ഷ​ണം ല​ഭി​ച്ച

ക​ത്തു​മാ​യി ഇ​ന്ദ്രാ​ണി

Listen to this Article

ഗൂഡല്ലൂർ: ചളിവയൽ മില്ലിക്കുന്ന് ഭാഗത്ത് താമസിക്കുന്ന കൂലിത്തൊഴിലാളിയായ ഇന്ദ്രാണിക്ക് 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് ക്ഷണം ലഭിച്ചു. ഇന്ദ്രാണിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. പെൺമക്കൾ വിവാഹിതരാണ്. മകൻ ഒരു ഓട്ടോ ഡ്രൈവറാണ്. മകന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇന്ദ്രാണിക്ക് ഇവിടുത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളിൽ ദിവസക്കൂലിക്ക് പച്ചത്തേയില പറിച്ചെടുക്കുന്നതാണ് ജോലി.

അതേസമയം, റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം എങ്ങനെ ലഭിച്ചു എന്നതിൽ താൻ അത്ഭുതപ്പെട്ടുവെന്ന് അവർ പറഞ്ഞു. നാല് വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം താൻ ഒരു വീട് നിർമിച്ചിരുന്നു. കഴിഞ്ഞ മാസം ചില ഉദ്യോഗസ്ഥർ തന്നെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. താൻ അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. കൂലിപ്പണിക്കാരിയായി ജീവിക്കുകയാണ്. ഈ ക്ഷണം തനിക്ക് ഒരേ സമയം സന്തോഷവും അത്ഭുതവും നൽകി -അവർ പറഞ്ഞു.

Show Full Article
TAGS:indian president housewife Republic Day Celebrations 
News Summary - President invites housewife to participate in Republic Day celebrations
Next Story