Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഐ.എസ്.ആർ.ഒ ഗവേഷണ...

ഐ.എസ്.ആർ.ഒ ഗവേഷണ ക്യാമ്പിലേക്ക് യോഗ്യത; അഭിമാനനിറവിൽ സൻഹ ഫാത്തിമ

text_fields
bookmark_border
ഐ.എസ്.ആർ.ഒ ഗവേഷണ ക്യാമ്പിലേക്ക് യോഗ്യത; അഭിമാനനിറവിൽ സൻഹ ഫാത്തിമ
cancel
camera_alt

സൻഹ ഫാത്തിമ

പുലാമന്തോൾ: ഇന്ത്യയിലെ ഒന്നര ലക്ഷം ഒമ്പതാംക്ലാസ് വിദ്യാർഥികൾക്കിടയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) നടത്തിയ പരീക്ഷയിൽ സെലക്ഷൻ നേടി പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും സീനിയർ എസ്.പി.സി കേഡറ്റുമായ എൻ. സൻഹ ഫാത്തിമ. ജീവിതത്തിൽ ഒരുതവണ മാത്രം നേടാൻ കഴിയുന്ന അപൂർവനേട്ടമെന്ന് ഐ.എസ്.ആർ.ഒ വിശേഷിപ്പിക്കുന്ന ‘യുവിക’ ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 കുട്ടികളിൽ ഒരാളാണ് സൻഹ ഫാത്തിമ. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ മേയ് 11 മുതൽ 22 വരെയാണ് ക്യാമ്പ്.

ചെമ്മല എ.യു.പി സ്കൂൾ അധ്യാപകരായ നീലുകാവിൽ എൻ. മുജീബ് റഹ്മാന്റെയും ടി.കെ. ഹസ്നയുടെയും മകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലും ചേർന്നു സംഘടിപ്പിച്ച സംസ്ഥാന വാർത്തവായന, എഡിറ്റിങ് മത്സരത്തിൽ എ ഗ്രേഡ്, സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലെ സിംഗിൾ പ്രോജക്ടിൽ എ ഗ്രേഡ്, നാഷനൽ ലെവൽ അബാക്കസ് ഒന്നാം റാങ്ക്, രാജലക്ഷ്മി കവിതാ പുരസ്കാരം, ജില്ല ബാലശാസ്ത്ര പുരസ്കാരം, പി.ടി. ഭാസ്കരപണിക്കർ സ്മാരക ട്രസ്റ്റ് ആഗോള ബാലശാസ്ത്ര പ്രതിഭാ പുരസ്കാരം എന്നിവയടക്കം ഒരുപാട് പുരസ്കാരങ്ങളും സൻഹ ഫാത്തിമ നേടിയിട്ടുണ്ട്.

Show Full Article
TAGS:isro camp achievement Latest News scientist 
News Summary - Sanha Fatima is proud to qualify for ISRO research camp
Next Story