Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചരിത്രം കുറിച്ച് വഫാ...

ചരിത്രം കുറിച്ച് വഫാ അൽ മർസൂഖി: സൗദിയുടെ ആദ്യ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു

text_fields
bookmark_border
ചരിത്രം കുറിച്ച് വഫാ അൽ മർസൂഖി: സൗദിയുടെ ആദ്യ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു
cancel
camera_alt


സൗദിയുടെ ആദ്യ വനിതാ കോൺസൽ ജനറലായി വഫാ ബിന്ത് അബ്​ദുല്ല അൽ മർസൂഖി പ്രതിജ്ഞ ചൊല്ലി ചുമതലയേൽക്കുന്നു


റിയാദ്​: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യത്തി​െൻറ ആദ്യ വനിതാ കോൺസൽ ജനറലായി വഫാ ബിന്ത് അബ്​ദുല്ല അൽ മർസൂഖി ചുമതലയേറ്റു.

അമേരിക്കയിലെ ഹൂസ്​റ്റൺ നഗരത്തിലേക്കാണ് ഇവർ നിയമിതയായിരിക്കുന്നത്. ഇവർക്കൊപ്പം ഇറാഖിലെ അർബീൽ നഗരത്തിലെ പുതിയ കോൺസൽ ജനറലായി ഡോ. സുൽത്താൻ ബിൻ ഫർറാജ് അൽ നാഫിലും ചുമതലയേറ്റു.

റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ലയ്ക്ക് മുന്നിലാണ് ഇരുവരും ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തത്.

വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് അഫയേഴ്സ് അസിസ്​റ്റൻറ്​ ഫോറിൻ മിനിസ്​റ്റർ അബ്​ദുൽ ഹാദി അൽ മൻസൂറി, ഡിപ്ലോമാറ്റിക് കോർ അഫയേഴ്സ് ഡയറക്ടർ ജനറൽ അലി അൽ ഷെഹ്‌രി എന്നിവരും മറ്റു നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

വിദേശരാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ സൗദി അറേബ്യയുടെ ഔദ്യോഗിക കാര്യങ്ങളും പൗരന്മാരുടെ സേവനങ്ങളും ഏകോപിപ്പിക്കുന്ന കാര്യാലയമാണ് ‘കോൺസലേറ്റ്.’ ഇതി​െൻറ തലവനാണ് ‘കോൺസൽ ജനറൽ.’ ഇതുവരെ പുരുഷന്മാർ മാത്രം വഹിച്ചിരുന്ന ഈ ഉന്നത പദവിയിലേക്ക് ആദ്യമായാണ് ഒരു സൗദി വനിത എത്തുന്നത്. നയതന്ത്ര മേഖലയിൽ വനിതകൾക്ക് കൂടുതൽ ഉയർന്ന പങ്കാളിത്തം നൽകുന്ന സൗദിയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ നിയമനം.

Show Full Article
TAGS:gulfnews gulfnewsmalayalam saudii 
News Summary - Wafaa Al-Marzouqi makes history: Saudi Arabia's first female consul general takes office
Next Story