പ്രായം മറന്ന കളി വൈറലായി
text_fieldsമേരി എലിസബത്തും നഫീസ സബാഹും
വണ്ടൂർ: മനസ്സുണ്ടെങ്കിൽ പ്രായം ഒന്നിനും പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് 62 വയസ്സ് കഴിഞ്ഞ നഫീസ സബാഹും 73കാരി മേരി എലിസബത്തും. കഴിഞ്ഞ ദിവസം വണ്ടൂരിൽ നടന്ന കെ.എസ്.എസ്.പി.എ ജില്ല സമ്മേളനത്തിൽ ഇരുവരും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് സമൂഹ മാധ്യങ്ങളിൽ വൈറലായി. വണ്ടൂർ സ്വദേശിനികളായ ഇരുവരും അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്.
കലാകുടുംബാംഗമായ നഫീസക്ക് വേദിയിൽ ചുവട് വെക്കാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്. സുഹൃത്തായ മേരി എലിസബത്തിനെ കൂടെ കൂട്ടുകയായിരുന്നു. മേരി എലിസബത്ത് ആൺവേഷത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ജില്ല സമ്മേളന സംഘാടകരെ പോലും ഞെട്ടിച്ചായിരുന്നു ഇരുവരുടെയും പ്രകടനം. നഫീസയുടെ മകളുടെയും മകളുടെ സുഹൃത്തായ നൃത്ത അധ്യാപകന്റെയും സഹായത്തോടെയായിരുന്നു പരിശീലനം.