ചരിത്രം തിരുത്തി കളംവരക്കാൻ പെൺകരുത്തും
text_fieldsവൈക്കം: മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വടക്കുപുറത്ത് പാട്ടിന് കളംവരക്കാൻ ഇക്കുറി പെൺകരുത്തും. ചരിത്രത്തിൽ ആദ്യമായാണ് വടക്കുപുറത്ത് പാട്ടിന് കളമൊരുക്കാൻ വനിതകൾ എത്തുന്നത്.
കളം വരയ്ക്കാൻ ചുമതലപ്പെട്ട പുതുശേരി കുടുംബത്തിൽ നിന്നുള്ള വെച്ചൂർ രാജേഷിന്റെ മകൾ ശ്രീലക്ഷ്മി രാജേഷാണ് ആദ്യദിനം കളം വരക്കാൻ ഉണ്ടായിരുന്നത്. പുതുശേരി കുടുംബാംഗമായ ശ്രീലക്ഷ്മിയും ആദ്യദിനം മുതൽ കൊടുങ്ങല്ലൂരമ്മയെ പ്രതിനിധാനം ചെയ്ത് ഭദ്രകാളിയുടെ കളം വരയ്ക്കാൻ എല്ലാവർക്കുമൊപ്പം സജീവമായി ഉണ്ടായിരുന്നു.
വടക്ക് പുറത്ത് പാട്ട്: ഇന്ന് 32 കൈകളുള്ള ഭദ്രകാളിയുടെ കളം ഒരുങ്ങും
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ വടക്ക് പുറത്ത് പാട്ടിനോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 32 കൈകളുള്ള ഭദ്രകാളിയെ തൊഴാൻ അവസരം. 840 കിലോ വിവിധ പൊടികളാണ് കളംവരക്കാൻ ഉപയോഗിക്കുന്നത്. പുതുശേരി കുറുപ്പൻമാരാണ് കളംവരക്കുന്നത്. ഞായറാഴ്ച 64 കൈകളുള്ള ഭദ്രകാളിയുടെ കളം വരക്കും. രാത്രി നടക്കുന്ന വലിയ ഗുരുതിയോടെ വടക്ക് പുറത്തുപാട്ടിന് സമാപനമാകും.