Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവുമൺ ഇൻ മെഡിസിൻ...

വുമൺ ഇൻ മെഡിസിൻ പുരസ്കാരം ഡോ. ആർ.എസ്. ജയശ്രീക്ക്

text_fields
bookmark_border
Dr. R.S Jayasree
cancel
camera_alt

ഡോ. ആർ.എസ്. ജയശ്രീ

Listen to this Article

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ 2025ലെ ​വു​മ​ൺ ഇ​ൻ മെ​ഡി​സ​ൻ പു​ര​സ്കാ​ര​ത്തി​ന് ശ്രീ​ചി​ത്ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ്​​ ടെ​ക്നോ​ള​ജി​യി​ലെ സീ​നി​യ​ർ സ​യ​ൻ​റി​സ്റ്റ്​ ഡോ.​ആ​ർ.​എ​സ്. ജ​യ​ശ്രീ​യെ തി​ര​ഞ്ഞെ​ടു​ത്തു. ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ഇ​വ​ർ.

മെ​ഡി​ക്ക​ൽ- ബ​യോ​മെ​ഡി​ക്ക​ൽ ശാ​സ്ത്ര​രം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ജ​യ​ശ്രീ​യെ പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​റി​യി​ച്ചു. ന​വം​ബ​ർ എ​ട്ടി​ന് ച​ണ്ഡീ​ഗ​ഢി​ലെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ച​ട​ങ്ങി​ൽ ജ​യ​ശ്രീ ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സ്ക്രോ​ൾ ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.ശാ​സ്ത്ര​മേ​ഖ​ല​ക്ക്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം ഡോ. ​ആ​ർ. എ​സ്. ജ​യ​ശ്രീ​ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ഔ​ദ്യോ​ഗി​ക ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു.

Show Full Article
TAGS:Women medicine award 
News Summary - Women in Medicine Award goes to Dr. R.S. Jayashree
Next Story