ഇൻഡോപ്രിയയുടെ തീർഥ
text_fieldsപുതുതായി കണ്ടെത്തിയ കടന്നൽ
തളിപ്പറമ്പ്: ഇന്ത്യയിൽനിന്നും രണ്ടു പതിറ്റാണ്ടിനുശേഷം പുതിയ ജീനസിൽപ്പെട്ട പരാദ കടന്നലിനെ കണ്ടെത്തിയതിന് പിന്നിൽ ഒരു തളിപ്പറമ്പുകാരിയുടെ കണ്ണും കരവുമുണ്ട്. കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ എന്റമോളജി ഗവേഷണ വിഭാഗത്തിലെ ഗവേഷകയായ പുളിമ്പറമ്പ് സ്വദേശിനി പി.വി. തീർഥയാണ് വേറിട്ടമേഖലയിൽ മുദ്രപതിപ്പിച്ചത്. കോഴിക്കോട് സ്വദേശിനി സീനിയർ സയന്റിസ്റ്റ് കെ. രാജ്മോഹനക്കൊപ്പമാണ് ഈ കണ്ടെത്തൽ. പുതിയ ജീനസിന് ‘ഇൻഡോപ്രിയ’ എന്നും സ്പീഷീസിനു ‘ഇൻഡോപ്രിയ ആൻഗുലേറ്റ’ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒഡിഷയിലും, പശ്ചിമ ബംഗാളിലും കൂടാതെ അന്തമാൻ ദ്വീപുകളിൽ നിന്നുമാണ് ഇവയെ കണ്ടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ശാസ്ത്ര വിജ്ഞാനപത്രമായ ബയോളജിയയിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനാസ്പദമായ മോളിക്യുലാർ പഠനങ്ങൾ നടത്തിയിരിക്കുന്നത് പൂണെയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സയന്റിസ്റ്റ് ഡോ. കെ.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പുളിമ്പറമ്പിലെ പി.വി. ഗോവിന്ദൻ ജോത്സ്യരുടെയും ജീജയുടെയും ഏകമകളാണ് തീർഥ.
തീർഥ, രാജ്മോഹന