Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2026 2:12 AM GMT Updated On
date_range 20 Jun 2026 2:12 AM GMTനാരീശക്തി വന്ദൻ: മാഹി സ്വദേശി വീണാധാരി ധനിജിത്ത് പാർലമെന്റിൽ
text_fieldscamera_alt
വീണാധാരി ധനിജിത്ത്
മാഹി: പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മാഹി സ്വദേശി വീണാധാരി ധനിജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിച്ചു. വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ നാരീശക്തിയെ കുറിച്ച് ആദ്യമായാണ് ഒരു മാഹി സ്വദേശി പാർലമെന്റിൽ സംസാരിച്ചത്.
മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളജിലെ അവസാന വർഷ ബി.എസ്.സി ഫിസിക്‌സ് വിദ്യാർഥിയാണ്. എം.എസ്.സി പ്രവേശനത്തിന് ഐ.ഐ.ടി ജാം - 2026 പരീക്ഷയിലും വീണാധാരി യോഗ്യത നേടിയിട്ടുണ്ട്. ദുബയിയിൽ മറൈൻ ചീഫ് എൻജിനീയറായ ചാലക്കര ധനില നിവാസിലെ ഡോ:രഞ്ചിത്തിന്റെയും അധ്യാപികയായ എ.എം. ധനിലയുടെയും മകളാണ്.
Next Story


