വെൽഡിങ്ങിനാൽ ജീവിതമുറപ്പിക്കുന്ന സ്ത്രീശക്തി
text_fieldsവെൽഡിങ് ജോലിക്കിടെ
ശോഭ വിജയൻ
നീലേശ്വരം: പുരുഷൻമാർ കൈയടക്കിയ വെൽഡിങ് ജോലിയിൽ സ്ത്രീശക്തിയുടെ പ്രതീകമായി നീലേശ്വരം പള്ളിക്കരയിലെ ശോഭ വിജയൻ. സ്ത്രീകൾ കടന്നുവരാത്ത ഈ മേഖലയിൽ കഴിഞ്ഞ 20 വർഷമായി ശോഭ വെൽഡിങ്ങിൽ തിളങ്ങുന്നു. വെൽഡിങ്ങിനാൽ തന്നെ ജീവിതം ഉറപ്പിച്ച് മുന്നേറുകയാണ് ഈ മാതൃക സ്ത്രീശക്തി.
ചില അടിയന്തര ജീവിതസാഹചര്യങ്ങൾ വന്നപ്പോൾ വെൽഡറായ ഭർത്താവിനോടൊപ്പം ജോലി തുടങ്ങി. ഏറെ അപകടസാധ്യതയുള്ള വെൽഡിങ് ജോലി ശോഭക്ക് ഇപ്പോൾ എളുപ്പമായി. ഇന്നിപ്പോൾ റൂഫിങ് ഷീറ്റ്, ഗേറ്റ്, പക്ഷിക്കൂടുകൾ, ജനലുകൾ, ഗ്രിൽസ് തുടങ്ങിയവയെല്ലാം ഈ 50 വയസ്സിലും ശോഭ അനായാസം ചെയ്യും. വലിയ കെട്ടിടത്തിന്റെ മുകളിലൊക്കെ വെൽഡിങ്ങിനായി കയറുമ്പോൾ ആദ്യമൊക്കെ പേടി തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ ശീലമായെന്ന് ശോഭ പറയുന്നു. വെൽഡിങ് ജോലിയിൽ താൻ പൂർണ തൃപ്തയാണെന്ന് ശോഭ വിജയൻ പറഞ്ഞു.