Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2026 3:39 AM GMT Updated On
date_range 19 May 2026 3:39 AM GMTലോക പഞ്ചഗുസ്‌തി; പാവറട്ടി സ്വദേശിനി രഹന റഷീദിന് സ്വർണം
text_fieldscamera_alt
ലോക പഞ്ചഗുസ്തിയിൽ സ്വർണം നേടിയ രഹന റഷീദ് ഇന്ത്യൻ പതാകയുമായി
പാവറട്ടി: ഗോവയിലെ മഡ്ഗാവിൽ വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷൻ ഇന്ത്യ സംഘടിപ്പിച്ച ലോക പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പാവറട്ടി സ്വദേശിനി രഹന റഷീദ് സ്വർണം നേടി. ഈ വർഷം ഖത്തറിൽ നടന്ന മത്സരത്തിലും സ്വർണം നേടിയിരുന്നു. ലോക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ മുമ്പ് പലതവണ കൈവിട്ടുപോയിരുന്നങ്കിലും ഇത്തവണ മത്സരം ഇന്ത്യയിൽ നടന്നത് അനുഗ്രഹമായി.
ഇതിനായി ഖത്തറിൽനിന്ന് അവധിയെടുത്ത് നാട്ടിലെത്തിയാണ് മത്സരിച്ചത്. കവി റഷീദ് കെ. മുഹമ്മദിന്റെ ഭാര്യയാണ്. ഇവരുടെ മക്കളായ അദ്‌നാൻ ബിൻ അബ്ദുറഷീദും അഫ്‌നാൻ ബിൻ അബ്ദുറഷീദും ദേശീയ പഞ്ചഗുസ്തി താരങ്ങളാണ്. മകൾ അൽമ ബിൻത് അബ്ദുറഷീദ് ഖത്തറിൽ വിദ്യാർഥിനിയാണ്. രഹനയുടെ നേട്ടം രാജ്യത്തിന് അഭിമാനമായി.
Next Story


