
മോഹൻലാലിന്റെ രമേശൻ നടത്തുന്ന ഊഞ്ഞാൽ സഞ്ചാരം
text_fieldsചുമച്ചും കിതച്ചും ജീവിതത്തെ വലിച്ച് കൈവണ്ടിയുമായി പോകുന്ന പപ്പു
വരേണ്യ സാഹിത്യത്തിന് സങ്കൽപ്പിക്കാത്ത കഥാപാത്രമായിരുന്നു ഓടയിൽ നിന്ന് എന്ന കൃതിയിലെ പപ്പു. ഈ കൃതി സിനിമയായപ്പോൾ സത്യനാണ് പപ്പുവിനെ അവതരിപ്പിച്ചത്. ജീവിതത്തിന്റെ എല്ലാ മേഖലയിലും നിരാകരിക്കപ്പെടുന്ന പപ്പുവെന്ന കഥാപാത്രത്തെ മറക്കാനാവില്ല. ചുമച്ച്, കിതച്ച് കൈവണ്ടിയുമായി പോകുന്ന പപ്പു ജീവിതം വലിച്ച് കൊണ്ടുപോകുന്നതായി തോന്നും.
കഥാപാത്രം: പപ്പു
അഭിനേതാവ്: സത്യൻ
ചിത്രം: ഓടയിൽ നിന്ന് (1965)
സംവിധാനം: കെ.എസ് സേതുമാധവൻ
പളനിയുടെ ചെമ്മീൻ
ചെമ്മീനിൽ പളനിയെ അവതരിപ്പിച്ച സത്യന്റെ കഥാപാത്രവും മികച്ചതാണ്. ആ കഥാപാത്രത്തിന്റെ വൈകാരിക തീവ്രത സത്യൻ വളരെ മനോഹരമായി അവതരിപ്പിച്ചു.
കഥാപാത്രം: പളനി
അഭിനേതാവ്: സത്യൻ
ചിത്രം: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്
മജീദ് എന്നും വേറിട്ട് നിൽക്കുന്നു
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മജീദ് വേറിട്ട് നിൽക്കുന്നു. മജീദിന്റെ സ്നേഹം, പ്രണയവുമെല്ലാം മികച്ച തരത്തിൽ മമ്മൂട്ടി അവതരിപ്പിച്ചു.
കഥാപാത്രം: മജീദ്
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: ബാല്യകാലസഖി (2014)
സംവിധാനം: പ്രമോദ് പയ്യന്നൂർ
ഉമ്മാച്ചുവിനെ കാത്ത് മായൻ
ഉമ്മാച്ചു എന്ന ചിത്രത്തിൽ മധു അവതരിപ്പിച്ച മായൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. ശ്രദ്ധേയമായ അഭിനയമാണ് ചിത്രത്തിൽ മധു കഴാചവെച്ചത്. ഉമ്മാച്ചുവും മായനും ചേർന്നുള്ള രംഗങ്ങളെല്ലാം ഇന്നും മനസിൽ തങ്ങി നിൽക്കുന്നു
കഥാപാത്രം: മായൻ
അഭിനേതാവ്: മധു
ചിത്രം: ഉമ്മാച്ചു (1971)
സംവിധാനം: പി. ഭാസ്കരൻ
വാർധക്യത്തിന്റെ കണ്ണടയിലൂടെ ജീവിതത്തെ കാണുന്ന കുഞ്ഞേനാച്ചൻ
കുഞ്ഞേനാച്ചൻ മനസിൽ നിന്ന് പടിയിറങ്ങിപോകാത്ത കഥാപാത്രമാണ്. അരനാഴിക നേരം എന്ന ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരാണ് കുഞ്ഞേനാച്ചനെ അവതരിപ്പിച്ചത്. വാർധക്യത്തിന്റെ കണ്ണടയിലൂടെയാണ് കുഞ്ഞേനാച്ചൻ ജീവിതത്തെ കാണുന്നത്. തലമുറകൾ തമ്മിലുള്ള സംഘർഷത്തെയും അദ്ദേഹം കാണുന്നു.
കഥാപാത്രം: കുഞ്ഞേനാച്ചൻ
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
ചിത്രം: അരനാഴിക നേരം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
ഭാസ്കര പട്ടേലരുടെ അന്ത്യത്തിനായി കാത്തിരുന്ന തൊമ്മി
ജീവിതത്തിലെ വെല്ലുവിളികളെ ഏറ്റെടുക്കാനാവാതെ വിധേയരായി പോകുന്നവരുടെ കഥയാണ് വിധേയൻ. സാമൂഹ്യയാഥാർഥ്യമാണ് ചിത്രം പറയുന്നത്. വിധേയരായ തൊമ്മിമാരെ സമൂഹത്തിൽ ഇന്നും കാണാനാകും. ചിത്രത്തിൽ ഭാസ്കരപട്ടേലരായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു.
കഥാപാത്രം: പട്ടേലർ
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: വിധേയൻ (1994)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
കമ്യൂണിസ്റ്റ് ഓർമകളിൽ ജീവിക്കുന്ന അപ്പ മേസ്തിരി
നെയ്ത്തുകാരൻ എന്ന ചിത്രത്തിൽ മുരളി അവതരിപ്പിച്ച അപ്പ മേസ്തിരി എന്ന കഥാപാത്രത്തെ മറക്കാൻ കഴിയില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള ഓർമകളിൽ ജീവിക്കുന്ന പരുക്കൻ കഥാപാത്രം മുരളിയുടെ കൈകളിൽ ഭദ്രമായിരുന്നു.
കഥാപാത്രം: അപ്പ മേസ്തിരി
അഭിനേതാവ്: മുരളി
ചിത്രം: നെയ്ത്തുകാരൻ (2002)
സംവിധാനം: പ്രിയനന്ദൻ
നെടുമുടിയുടെ രാവുണ്ണി മാഷ്
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങിവെട്ടത്തിലെ രാവുണ്ണി മാഷ് എന്ന നെടുമുടി വേണുവിന്റെ കഥാപാത്രത്തെ ഓർക്കുന്നു. ഒരു കഥാപാത്രത്തിന്റെ ഉയർച്ച താഴ്ചകൾ രാവുണ്ണി മാഷ് ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു.
കഥാപാത്രം: രാവുണ്ണി നായർ
അഭിനേതാവ്: നെടുമുടി വേണു
ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങിവെട്ടം (1987)
സംവിധാനം: ഭരതൻ
ബാലൻ കെ നായരുടെ മുരടനായ പട്ടാളക്കാരൻ
ദേശീയ പുരസ്കാരം നേടിയ ഓപ്പോൾ എന്ന ചിത്രത്തിൽ ബാലൻ കെ നായർ അവതരിപ്പിച്ച ഗോവിന്ദൻ എന്ന പട്ടാളക്കാരന്റെ വേഷം മറക്കാനാവില്ല. മുരടനായ
ആ കഥാപാത്രത്തെ മികവുറ്റ രീതിയിൽ ബാലൻ കെ നായർ അവതരിപ്പിക്കുന്നു.
കഥാപാത്രം: ഗോവിന്ദൻ
അഭിനേതാവ്: ബാലൻ കെ നായർ
ചിത്രം: ഓപ്പോൾ (1981)
സംവിധാനം: കെ.എസ് സേതുമാധവൻ
രമേശന്റെ ഊഞ്ഞാൽ സഞ്ചാരം
തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ എന്ന മോഹൻലാൽ കഥാപാത്രത്തെ പറയാതെ ഈ പട്ടിക പൂർത്തിയാകില്ല. രാഷ്ട്രീയ ബോധവും ഓർമശക്തിയുമുള്ള രമേശൻ നായരുടെ ഓർമ നഷ്ടപ്പെടുന്നു. ജീവിതത്തിന് എപ്പോഴും ഉയർച്ച താഴ്ചകളുണ്ടെന്ന് ആ കഥാപാത്രം പറയാതെ പറയുന്നു. ഓർമയില്ലാതെ നടത്തുന്ന ഊഞ്ഞാൽ സഞ്ചാരമാണ് രമേശൻ നടത്തുന്നത്. മനസിനെ തൊടുന്ന വിധത്തിലാണ് മോഹൻലാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
കഥാപാത്രം: രമേശൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: തന്മാത്ര (2005)
സംവിധാനം: ബ്ലസ്സി