ദസറ ദിനങ്ങളിൽ മൈസൂരു മൃഗശാല സന്ദർശിച്ചത് 1.56 ലക്ഷം പേർ
text_fieldsമൃഗശാല കവാട പരിസരം
ബംഗളൂരു: മൈസൂരു ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂരു മൃഗശാല) 11 ദിവസത്തെ ദസറ ഉത്സവ കാലയളവിൽ (സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ) 1.56 ലക്ഷം സന്ദർശകരെ വരവേറ്റു.ഗേറ്റ് വരുമാനമായി 1.91 കോടി രൂപ നേടി. ഒക്ടോബർ ഒന്നിന് ആയുധപൂജ ദിനത്തിൽ 27,033 സന്ദർശകർ എത്തി. 33.21 ലക്ഷം രൂപയുടെ വരുമാനമുണ്ടായി. ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ 27,272 സന്ദർശകർ- വരുമാനം 34.07 ലക്ഷം രൂപ. 2024 ലെ ദസറയിൽ മൃഗശാലയിൽ സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന തിരക്കാണ് രേഖപ്പെടുത്തിയത്.
1.65 ലക്ഷം സന്ദർശകരും 1.71 കോടി രൂപ ഗേറ്റ് വരുമാനവും ഉണ്ടായിരുന്നു. ആയുധ പൂജ ദിനത്തിൽ 21,996 സന്ദർശകരും 23.07 ലക്ഷം രൂപയും ലഭിച്ചു. വിജയദശമി ദിനത്തിൽ 34,659 സന്ദർശകരും എത്തി- വരുമാനം 35.54 ലക്ഷം രൂപ.2023ൽ മൃഗശാലയിൽ1.65 ലക്ഷം സന്ദർശകരെത്തി- വരുമാനം 1.67 കോടി രൂപ. ആയുധ പൂജ ദിനത്തിലാണ് കൂടുതൽ സന്ദർശകർ എത്തിയത്- 28,287 പേർ, വിജയദശമി ദിനത്തിൽ 23,890 പേർ. ഈ ദിവസങ്ങളിൽ യഥാക്രമം 28.23 ലക്ഷം രൂപയും 24.58 ലക്ഷം രൂപയും വരുമാനം ലഭിച്ചു.
2022ൽ 1.55 ലക്ഷം സന്ദർശകരാണ് എത്തിയത്. ഗേറ്റ് വരുമാനം- 1.53 കോടി രൂപ. ആയുധ പൂജ ദിനത്തിൽ 22,909 സന്ദർശകരും വിജയദശമി ദിനത്തിൽ 36,013 പേരും എത്തി. യഥാക്രമം 23.05 ലക്ഷം രൂപയും 35.83 ലക്ഷം രൂപയും വരുമാനം കിട്ടി.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വരുമാനമാണിത്. 2021ൽ കോവിഡും തിരമാല ഭീഷണിയും നിലനിൽക്കെ 10 ദിവസത്തെ ദസറയിൽ 75,000 സന്ദർശകർ എത്തി, 77.63 ലക്ഷം രൂപ വരുമാനം നേടി. ആയുധപൂജ ദിനത്തിൽ 9,033 പേർ സന്ദർശിച്ചപ്പോൾ വിജയദശമി ദിനത്തിൽ 27,093 സന്ദർശകർ പങ്കെടുത്തു. യഥാക്രമം 9.29 ലക്ഷം രൂപയും 26.67 ലക്ഷം രൂപയും വരുമാനം നേടി.