ബംഗളൂരു സർവിസ് അപ്പാർട്മെന്റിൽ അസം യുവതി കുത്തേറ്റ് മരിച്ചു
text_fieldsആരവ് അനയ്
ബംഗളൂരു: നഗരത്തിലെ സർവിസ് അപ്പാർട്മെന്റിൽ അസം സ്വദേശിയായ യുവതി കുത്തേറ്റ് മരിച്ചു. സംഭവത്തിൽ മലയാളി യുവാവിനെ തിരഞ്ഞ് പൊലീസ്.
അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്സ് അപ്പാർട്മെന്റിലാണ് കൊല നടന്നത്. മലയാളിയായ ആണ്‍സുഹൃത്ത് ആരവ് അനയ് ആണ് കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ സ്വദേശിയെന്ന് കരുതുന്ന ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയിയുടെ മരണം.
ഈ മാസം 23നാണ് ഇവർ സർവിസ് അപ്പാർട്മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി കൊല നടത്തിയ ശേഷം ആരവ് അനയ് ദിവസം മുഴുവൻ മുറിയില്‍ തന്നെ കഴിഞ്ഞു. ഞായറാഴ്ച വൈകീട്ടോടെ അപ്പാർട്മെന്റിന് പുറത്തുപോയ ഇയാൾ പിന്നീട് മടങ്ങി വന്നിട്ടില്ല.