Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2025 2:46 AM GMT Updated On
date_range 14 Dec 2025 2:46 AM GMTബംഗളൂരു-മംഗളൂരു വന്ദേഭാരത് സർവിസ് നടത്തും -മന്ത്രി വൈഷ്ണവ്
text_fieldscamera_alt
കോട്ട ശ്രീനിവാസ പൂജാരി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകുന്നു
Listen to this Article
മംഗളൂരു: ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽനിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് സർവിസ് നടത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം സമർപ്പിച്ചതിനെത്തുടർന്നാണ് പ്രഖ്യാപനം.
ഹാസൻ, സകലേശ്പുർ സെക്ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും വന്ദേഭാരത് സർവിസ് വഴി ബംഗളൂരുവിനെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കാൻ ഉചിത സമയമാണിതെന്നും എം.പി ചൂണ്ടിക്കാട്ടി.
Next Story


