ഭാരത് ഗ്ലോബൽ കൾചറൽ എക്സ്പോ റാലി ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഭാരത് ഗ്ലോബൽ കൾചറൽ എക്സ്പോയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ബൈക്ക്
റാലിക്ക് വിധാൻ സൗധ പരിസരത്ത് തുടക്കമായപ്പോൾ
ബംഗളൂരു: ടൂറിസത്തെയും വാണിജ്യത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി അടുത്ത വർഷം ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഭാരത് ഗ്ലോബൽ കൾചറൽ എക്സ്പോയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ബൈക്ക് റാലി ബംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു.
വിധാൻസൗധ പരിസരത്ത് നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ യു.ടി. ഖാദർ, കർണാടക സ്റ്റേറ്റ് ബയോ എനർജി വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും ലോകശ്രദ്ധയിൽകൊണ്ടുവരാനും ജനങ്ങളെ ഒന്നിപ്പിക്കാനും ഇത്തരം ഉദ്യമങ്ങൾക്ക് കഴിയുമെന്ന് സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. മുൻ എം.എൽ.സി ഉഗ്രപ്പ, മുൻ മേയർ സമ്പത്ത് രാജ്, ജയശ്രീ, സുനിത തുടങ്ങിയവർ പങ്കെടുത്തു.