ബിദർ സ്ഫോടനം: പരിക്കേറ്റവരെ സോളാപൂർ, ഹൈദരാബാദ് ആശുപത്രികളിലേക്ക് മാറ്റി
text_fieldsബിദർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ജില്ല ചുമതലയുള്ള മന്ത്രി ഈശ്വര ഖാഡ്രെ ഞായറാഴ്ച ജില്ല
ആശുപത്രിയിൽ സന്ദർശിക്കുന്നു
ബംഗളൂരു: ബിദർ ജില്ലയിൽ ഹുംനാബാദ് താലൂക്കിലെ മൊളകേര ഗ്രാമത്തിൽ ശനിയാഴ്ചയുണ്ടായ ദുരൂഹ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ജില്ല ചുമതലയുള്ള മന്ത്രി ഈശ്വര ഖാഡ്രെ ഞായറാഴ്ച ജില്ല ആശുപത്രിയിൽ സന്ദർശിച്ചു.
സംഭവത്തിൽ ഗുരുതര പരിക്കേറ്റ മുതിർന്നവരിൽ ഒരാളെ സോളാപൂരിലേക്കും മറ്റൊരാളെ വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലേക്കും മാറ്റി. പരിക്കേറ്റ എല്ലാവർക്കും ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ട്.
സർക്കാർ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് സംഭവത്തിന്റെ വസ്തുതകൾ വിശദീകരിച്ചു. പരിക്കേറ്റ എല്ലാവരുടെയും മുഴുവൻ ചികിത്സ ചെലവും സർക്കാർ വഹിക്കും. ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


