Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2025 5:14 AM GMT Updated On
date_range 2025-07-27T10:44:01+05:30പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് ധർമസ്ഥല ധർമാധികാരി മുഖ്യാതിഥി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിലെ മുൻ ശുചീകരണ ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തൽ ആഗോള ശ്രദ്ധ നേടുമ്പോൾ ധർമസ്ഥല പൊലീസ് സ്റ്റേഷൻ പ്രതിക്കൂട്ടിൽ. 2016ൽ ധർമസ്ഥല പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ ആയിരുന്നു. അന്നും ഇന്നും ആഭ്യന്തര മന്ത്രിയായ ഡോ. ജി. പരമേശ്വരയായിരുന്നു ഉദ്ഘാടകൻ.
ബെൽത്തങ്ങാടി, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് പ്രദേശങ്ങൾ വേർപെടുത്തിയാണ് ധർമസ്ഥല പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. ‘‘ഇത് ഞങ്ങൾക്ക് മറക്കാനാവാത്ത ദിവസമാണ്. വാഹനങ്ങളുടെയും തീർഥാടകരുടെയും നിയന്ത്രണം ക്രമപ്പെടുത്താനുള്ള ഉത്തരവാദിത്തം പൊലീസ് ഞങ്ങളിൽനിന്ന് ഏറ്റെടുക്കുന്നതിനാൽ ഇപ്പോൾ എന്റെ സഹോദരൻ ഹർഷേന്ദ്രയും ഞാനും വളരെ ആശ്വാസത്തിലാണ്’’ -ഇതായിരുന്നു വീരേന്ദ്ര ഹെഗ്ഡെ അന്ന് പറഞ്ഞത്.
Next Story