ഗംഗാവതിയിൽ ദുരഭിമാന ഗാർഹിക പീഡനം; മിശ്രവിവാഹിതയായ ദലിത് യുവതി മരിച്ചനിലയിൽ
text_fieldsമാരിയമ്മയും ഹനുമയ്യയും
ബംഗളൂരു: കൊപ്പാൽ ഗംഗാവതി താലൂക്കിൽ വിതലപുര ഗ്രാമത്തിൽ പട്ടികജാതിക്കാരിയായ യുവതിയെ വിഷം അകത്തുചെന്നു മരിച്ചനിലയിൽ കണ്ടെത്തി. ഗ്രാമവാസിയും പട്ടികവർഗ വിഭാഗക്കാരനുമായ ഹനുമയ്യയുടെ ഭാര്യ മാരിയമ്മയാണ് (21) മരിച്ചത്. ജാതി മാറി നടന്ന പ്രണയ വിവാഹത്തെത്തുടർന്ന് ഭർതൃ വീട്ടുകാർ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് മാരിയമ്മയുടെ പിതാവ് ഗംഗാവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് ഹനുമയ്യയും മാരിയമ്മയും വിവാഹിതരായത്. ഭർതൃ കുടുംബത്തിലെ 13 പേർ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വിഷം കഴിച്ചു എന്നാണ് ഭൃർതൃ വീട്ടുകാർ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം അകത്തു ചെല്ലും മുമ്പ് മാരിയമ്മക്ക് മർദനമേറ്റതായി പിതാവിന്റെ പരാതിയിൽ പറഞ്ഞു.