ഡോപമിൻ സമ്മിറ്റ് ശ്രദ്ധേയമായി
text_fieldsന്യൂറോ സൈക്യാട്രി സെന്ററും ‘മാധ്യമ’വും സംയുക്തമായി തിരൂർ വാഗൺ ട്രാജഡി ഹാളിൽ സംഘടിപ്പിച്ച ഡോപമിൻ സമ്മിറ്റിന്റെ സദസ്സ്
തിരൂർ: ജീവിതം ആനന്ദകരമാക്കാനുള്ള പ്രായോഗിക രീതികളും മാനസികാരോഗ്യം നിലനിർത്താനുള്ള നുറുങ്ങുവിദ്യകളും പരിചയപ്പെടുത്തി ഡോപമിൻ സമ്മിറ്റ് ശ്രദ്ധേയമായി. തിരൂർ മങ്ങാട്ടിരി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂറോ സൈക്യാട്രി സെന്ററും ‘മാധ്യമ’വും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ ഡിവൈ.എസ്.പിയും സിനിമ താരവുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്വമുണ്ടെന്നും അത് മനസ്സിലാക്കണമെന്നും അതിലൂടെ സന്തോഷത്തോടെ നല്ലൊരു മനുഷ്യനായി ജീവിക്കാനാവുമെന്നും സിബി തോമസ് പറഞ്ഞു.
ന്യൂറോ സൈക്യാട്രി സെന്റർ ചെയർമാനും മാനാസികാരോഗ്യ വിദഗ്ധനുമായ ഡോ. ഹൈദരലി കള്ളിയത്ത് അധ്യക്ഷത വഹിച്ചു. മോട്ടിവേഷനൽ സ്പീക്കർ ജി.എസ്. പ്രദീപിന്റെ ‘അറിവിലൂടെ ആനന്ദം’ എന്ന വിഷയത്തിലെ ക്ലാസ് ഏറെ ശ്രദ്ധേയമായി. മാനാസികാരോഗ്യ വിദഗ്ധയും ന്യൂറോ സൈക്യാട്രി സെന്റർ ഡയറക്ടറുമായ ഡോ. മിനി ഹൈദരലി കള്ളിയത്ത് വെബ് സൈറ്റിന്റെ റീലോഞ്ച് നിർവഹിച്ചു.
‘സന്തോഷത്തിന്റെ ജീവശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ. ഹൈദരലി കള്ളിയത്തും ‘സംഗീതത്തിലൂടെ ആനന്ദം’ എന്ന വിഷയത്തിൽ ചലച്ചിത്ര പിന്നണി ഗായിക അഞ്ജു ജോസഫും ക്ലാസെടുത്തു. ആലത്തിയൂർ ഇമ്പിച്ചി ബാവ ഹോസ്പിറ്റൽ എം.ഡി കെ. സുഹൈബ് അലി, മാധ്യമം മലപ്പുറം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ, ന്യൂറോ സൈക്യാട്രി സെന്റർ കൗൺസിലർ പി.കെ. കമറുന്നീസ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്ററും കൗൺസിലറുമായ ഷിജോ ആന്റണി സ്വാഗതവും ന്യൂറോ സൈക്യാട്രി സെന്റർ മാനേജർ ജിഷ്ണു നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക അഞ്ജു ജോസഫിന്റെ സംഗീതവും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്വവും പരിപാടിക്ക് മാറ്റേകി.