സര്‍ക്കാര്‍ സ്കൂളുകളില്‍ എ.ഐ ക്ലാസുകള്‍ ഉടൻ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളില്‍ കണക്ക്, ഇംഗ്ലീഷ്, കന്നട എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നതിനായി ഇ.കെ സ്റ്റെപ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള ക്ലാസുകള്‍ അവതരിപ്പിക്കും.
ഈ വര്‍ഷത്തെ ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച കലികദീപ പദ്ധതി കൊപ്പാല്‍, തുമകുരു എന്നിവിടങ്ങളിലെ സ്കൂളുകളില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ പൈലറ്റ് പദ്ധതിയായി നടപ്പാക്കിയിരുന്നു. പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 1,145 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
1,44,062 വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രയോജനകരമാവുമെന്നും ഇന്റര്‍നെറ്റ് സര്‍വിസ്, ഹെഡ് ഫോണ്‍, അധ്യാപകരുടെ പരിശീലനം എന്നിവക്കായി 1.38 കോടി രൂപ ധനസഹായം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. കമ്പ്യൂട്ടറുകളുള്ള സ്കൂളുകളില്‍ സൗജന്യ പദ്ധതി നടപ്പാക്കുമെന്നും ന്യൂ സപ്പോര്‍ട്ടിവ് ഡിസിഷന്‍ പോര്‍ട്ടലില്‍ ഓരോ മാസത്തിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൂന്നു മാസം കൂടുമ്പോള്‍ പുരോഗതി വിലയിരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.