Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഈജിപുര മേൽപാല നിർമാണം...

ഈജിപുര മേൽപാല നിർമാണം ഒക്ടോബറോടെ പൂര്‍ത്തിയാകും

text_fields
bookmark_border
ഈജിപുര മേൽപാല നിർമാണം ഒക്ടോബറോടെ പൂര്‍ത്തിയാകും
cancel
camera_alt

ജി.​ബി.​എ ചീ​ഫ് ക​മീ​ഷ​ണ​ർ എം. ​മ​ഹേ​ശ്വ​ര റാ​വു ഈ​ജി​പു​ര മേ​ൽ​പാ​ല നി​ർ​മാ​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍

ബംഗളൂരു: ഈജിപുര മേൽപാലം ഒക്ടോബർ മാസത്തോടെ നിർമാണം പൂർത്തിയാക്കണമെന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ചീഫ് കമീഷണർ. ഇതോടെ എട്ട് വർഷമായി നിർമാണം തുടരുന്ന ഈജിപുര മേൽപാലം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാം. 2017 ൽ ആരംഭിച്ച ഈജിപുര ഫ്ലൈഓവറിന്‍റെ പണി കരാറുകാരനെ മാറ്റിയിട്ടും പുരോഗതിയുണ്ടായില്ല.

ഈ പശ്ചാത്തലത്തില്‍ ജി.ബി.എ ചീഫ് കമീഷണർ എം. മഹേശ്വര റാവു ഉദ്യോഗസ്ഥരുമായും കരാറുകാരുമായും ഈജിപുര ജോലികളെക്കുറിച്ച് അവലോകന യോഗം ചേർന്നു. യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കാനും മേൽപാലം പണി നടക്കുന്ന റോഡിൽ എവിടെയും കുഴികളില്ലെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മഹേശ്വര റാവു കരാറുകാർക്ക് കർശന നിർദേശം നൽകി.

Show Full Article
TAGS:Ejipura flyover flyover construction Bengaluru 
News Summary - Ejipura flyover construction to be completed by October
Next Story