Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക മുൻ പേസർ...

കർണാടക മുൻ പേസർ എസ്.എൽ. അക്ഷയ് നിര്യാതനായി

text_fields
bookmark_border
കർണാടക മുൻ പേസർ എസ്.എൽ. അക്ഷയ് നിര്യാതനായി
cancel

ബംഗളൂരു: കർണാടക മുൻ പേസർ എസ്എൽ (39) അക്ഷയ് ഞായറാഴ്ച ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. 2014-15 സീസണിൽ രഞ്ജി ട്രോഫി കർണാടക ടീമിൽ അംഗമായിരുന്നു. സഫയർ സിസിക്ക് വേണ്ടി കെ.എസ്‌.സി.‌എ മൂന്നാം ഡിവിഷൻ മത്സരം കളിക്കുകയായിരുന്നു. നാല് ഓവർ എറിഞ്ഞ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അക്ഷയ് ഗ്രൗണ്ട് വിട്ടു. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഫസ്റ്റ് ക്ലാസ് തലത്തിൽ കർണാടകയെ മികച്ച പ്രകടനത്തോടെയാണ് അക്ഷയ് പ്രതിനിധീകരിച്ചത്.

ജൂനിയർ ലെവൽ പരിശീലകനെന്ന നിലയിൽ, യുവ ക്രിക്കറ്റ് കളിക്കാരെ വളർത്തുന്നതിലും മാർഗനിർദേശം നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. കെഎസ്‌സി‌എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2011 നും 2013 നും ഇടയിൽ അക്ഷയ് കർണാടകയ്ക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, മൂന്ന് ലിസ്റ്റ് എ മത്സരങ്ങളും, ഒമ്പത് ടി20 മത്സരങ്ങളും കളിച്ചു. കളിജീവിതത്തിന് ശേഷം അദ്ദേഹം സംസ്ഥാന അണ്ടർ 19 ടീമിനൊപ്പം പരിശീലകനായി.

Show Full Article
TAGS:Karnataka pacer Daeth news 
News Summary - Former Karnataka pacer SL Akshay passes away
Next Story