പി.യു.സി രണ്ടാം പരീക്ഷ: ബി.എം.ടി.സിയിൽ സൗജന്യയാത്ര
text_fieldsബംഗളൂരു: രണ്ടാം വർഷ പി.യു.സി രണ്ടാം പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ബി.എം.ടി.സി. പി.യു.സി മെയിൻ പരീക്ഷയിൽ യോഗ്യത നേടാനാവാതെ പോയവർക്കും മാർക്ക് മെച്ചപ്പെടുത്തണമെന്നാഗ്രഹിക്കുന്നവർക്കുമായാണ് പി.യു.സി രണ്ടാം പരീക്ഷ സംഘടിപ്പിക്കുന്നത്. ഏപ്രിൽ 24 മുതൽ മേയ് എട്ടുവരെയാണ് പരീക്ഷ നടക്കുന്നത്.
ഈ ദിവസങ്ങളിൽ പരീക്ഷാർഥികൾക്ക് ബി.എം.ടി.സിയിൽ സൗജന്യയാത്ര ചെയ്യാം. വീടിനടുത്തുള്ള സ്റ്റോപ്പിൽനിന്ന് പരീക്ഷാകേന്ദ്രം വരെയാണ് യാത്ര അനുവദിക്കുക. ഇതിനായി കണ്ടക്ടർക്ക് അഡ്മിഷൻ ടിക്കറ്റോ പരീക്ഷ ഹാൾ ടിക്കറ്റോ കാണിച്ചാൽ മതി. ആവശ്യമെങ്കിൽ തിരക്കുള്ള റൂട്ടുകളിൽ അധിക സർവിസ് അനുവദിക്കുമെന്നും ബി.എം.ടി.സി അറിയിച്ചു.