ഗ്രാമി ജേതാവ് റിക്കി കേജിന്‍റെ വീട്ടിൽ മോഷണം
text_fieldsറിക്കി കേജിന്‍റെ വീട്ടിൽ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍
ബംഗളൂരു: പ്രശസ്ത സംഗീത സംവിധായകനും പത്മശ്രീ ജേതാവും മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്‍റെ വീട്ടിൽ മോഷണം. ഡെലിവറി ബോയ്സിന്‍റെ വേഷത്തിലെത്തിയ രണ്ടുപേർ വീട്ടിലെ വാട്ടർ പമ്പിന്‍റെ ഇരുമ്പ് അടപ്പ് മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമമായ എക്സിൽ റിക്കി പങ്കുവെച്ചു.
സ്വിഗ്ഗി അല്ലെങ്കിൽ സൊമാറ്റൊ ജീവനക്കാരാണെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കൾ ഇരുചക്ര വാഹനത്തിലെത്തി. അവരിൽ ഒരാൾ പരിസരത്ത് കയറി വാട്ടർ പമ്പിന്‍റെ അടപ്പ് ഊരാൻ ശ്രമിച്ചു. ഇരുമ്പ് അടപ്പ് എടുത്ത് ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങളാണ് വിഡിയോയില്‍ പതിഞ്ഞത്. KA03HY 8751 എന്ന നമ്പറുള്ള ബൈക്കിലാണ് അവർ വന്നത്. മോഷണം നടത്തുന്നതിന് ഏകദേശം 15 മിനിറ്റ് മുമ്പ് പ്രതികൾ സ്ഥലം സന്ദർശിച്ചിരുന്നെന്ന് റിക്കി പറഞ്ഞു.


