‘ജ്ഞാന ദീപ് 2025’ ബിരുദദാന ചടങ്ങ്
text_fields‘ജ്ഞാന ദീപ് 2025’ബിരുദദാന ചടങ്ങില്‍നിന്ന്
ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഇന്ദിരാനഗർ കോമ്പോസിറ്റ് പി.യു കോളജിലെ രണ്ടാം വര്‍ഷ പി.യു.സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ‘ജ്ഞാന ദീപ് 2025’സംഘടിപ്പിച്ചു. കർണാടക, കേരള സബ് ഏരിയ ജി.ഒ.സി മേജർ ജനറൽ വിനോദ് ടോം മാത്യു മുഖ്യാതിഥിയായി. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജയ്ജോ ജോസഫ്, വൈസ് പ്രസിഡന്റ് എം. രാജഗോപാൽ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, കെ.എൻ.ഇ ട്രസ്റ്റികൾ എന്നിവർ പങ്കെടുത്തു.
പ്രാർത്ഥന നൃത്തത്തോടെ ചടങ്ങ് ആരംഭിച്ചു. ഭഗവദ്ഗീത, ബൈബിൾ, ഖുർആൻ എന്നിവയിൽനിന്നുള്ള വിശുദ്ധ വാക്യങ്ങള്‍ വായിച്ചു. സുരക്ഷിതമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞതില്‍ അധ്യാപകരോടും നന്ദിയുള്ളവരായിരിക്കാൻ മുഖ്യാതിഥി വിദ്യാര്‍ഥികളെ ഉപദേശിച്ചു.
അച്ചടക്കം, കൃത്യനിഷ്ഠ, ദിനചര്യ എന്നിവ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രനിർമാണത്തിൽ വിദ്യാർഥികളുടെ പങ്കിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. പ്രിൻസിപ്പൽ നിർമല വർക്കി സ്വാഗതവും സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് നന്ദിയും പറഞ്ഞു.


