ഹോളി ക്രോസ് ദേവാലയം ഫ്രാഡ് സായിബ് ചരമ വാർഷികം ദിവ്യബലിയോടെ ആഘോഷിച്ചു
text_fieldsപള്ളി മൈതാനത്ത് നടന്ന ദിവ്യബലി
മംഗളൂരു: കോർഡലിലെ ഹോളി ക്രോസ് ദേവാലയം സ്ഥാപകൻ, ‘ഫ്രാഡ് സായിബ് എന്നറിയപ്പെടുന്ന ഫാ. അലക്സാണ്ടർ ഡുബോയിസിന്റെ 148ാം ചരമവാർഷികം പള്ളി മൈതാനത്ത് ദിവ്യബലിയോടെ ആഘോഷിച്ചു. മംഗള ജ്യോതി ഡയറക്ടർ ഫാ. രോഹിത് ഡി കോസ്റ്റ ദിവ്യബലി അർപ്പിച്ചു. തന്റെ പ്രസംഗത്തിൽ കുടുംബം, വിശ്വാസം എന്നിവയുടെ പ്രാധാന്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോർഡലിൽ വിശുദ്ധ ഹോളിക്രോസ് പള്ളി സ്ഥാപിക്കുന്നതിലേക്ക് നയിച്ച ഫ്രാഡ് സായിബിന്റെ സമർപ്പണത്തെ അദ്ദേഹം പ്രശംസിച്ചു.കോർഡൽ ഇടവക വികാരി ഫാ. ക്ലിഫോർഡ് ഫെർണാണ്ടസ്, അസി. ഇടവക വികാരി ഫാ. വിജയ് മൊണ്ടീറോ, ഫാ. ഡെൻസിൽ ലോബോ, മംഗളൂരു രൂപതയിലുടനീളമുള്ള വിവിധ പള്ളികളിൽനിന്നുള്ള പുരോഹിതന്മാർ എന്നിവർ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. 3000ത്തോളം പേർ ആഘോഷത്തിൽ പങ്കെടുത്തു.


