Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 3:08 AM GMT Updated On
date_range 3 Feb 2026 3:08 AM GMT'കഥാനഗരം' പ്രകാശനം ചെയ്തു
text_fieldscamera_alt
കഥാനഗരം' പ്രകാശന ചടങ്ങില്‍ നിന്ന്
Listen to this Article
ബംഗളൂരു: ബംഗളൂരുവിലെ 11 എഴുത്തുകാരുടെ കഥകളുടെ സമാഹാരം 'കഥാനഗരം' കവി സി.എസ്. രാജേഷ് പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആന്‍റണി പുസ്തകം ഏറ്റുവാങ്ങി. അനിൽ രോഹിത്, രജത് കുറ്റ്യാട്ടൂർ, ഡോ.കെ.കെ. സുധ, എം.കെ. ദിവ്യ, കെ.എസ്. സിന, കെ.വി.പി. സുലൈമാൻ, ശ്രീദേവി ഗോപാൽ, ആന്‍റോ തോമസ്, എസ്. നവീൻ, ഡോ. കെ.കെ. പ്രേംരാജ്, എസ്. സലിംകുമാർ എന്നിവരുടെ കഥകളാണ് സമാഹാരത്തിലുള്ളത്.
സി.എസ്. രാജേഷിന്‍റെ കവിതകളെപ്പറ്റി ചർച്ചയും കവിയരങ്ങും നടന്നു. തങ്കമ്മ സുകുമാരൻ, പൊന്നമ്മ ദാസ്, വെണ്മണി സുരേന്ദ്രൻ, ശ്രീദേവി ഗോപാൽ, എം.കെ. ദിവ്യ, എം.ബി. മോഹൻദാസ്, റാണി ശശികുമാർ, കെ.എസ്. സിന, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഡോ.എം.പി. രാജൻ, വിനീഷ്, പ്രദീപൻ, ഷൈനി എന്നിവർ സംസാരിച്ചു.
Next Story


