Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2026 3:28 AM GMT Updated On
date_range 8 Feb 2026 3:28 AM GMTകേരള സമാജം ഐ.എ.എസ് അക്കാദമി പരിശീലനം; ഫെബ്രുവരി 22ന് ആരംഭിക്കും
text_fieldsListen to this Article
ബംഗളൂരു: 2027ലെ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഫെബ്രുവരി 22ന് ആരംഭിക്കും. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി പതിനെട്ടു മാസത്തെ പരിശീലനമാണ് നൽകുക.
ഇന്ദിര നഗറിലുള്ള കൈരളീനികേതൻ എജുക്കേഷൻ ട്രസ്റ്റിലാണ് പരിശീലനം. കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് കമീഷണർ പി. ഗോപകുമാർ മുഖ്യ ഉപദേഷ്ടാവായ സിവിൽ സർവിസ് ഉദ്യോഗസ്ഥരും പരിശീലനരംഗത്തെ പ്രഗത്ഭരും അടങ്ങുന്ന സമിതിയാണ് പരിശീലനം നൽകുന്നത്.
2011ൽ ആരംഭിച്ച അക്കാദമിയിൽനിന്ന് ഇതുവരെ 161 പേർ ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് തുടങ്ങി വിവിധ സിവിൽ സർവിസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവർ വിശദവിവരങ്ങൾക്കായി 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
Next Story


