കേരളസമാജം കഥ, കവിത മത്സര വിജയികൾ
text_fieldsഡി.എസ്. മൈഥിലി, കെ.വി. ഷനീപ്, കെ.ആർ. ഹരി, എം.യു. ഹരിദാസ്, എസ്. അർച്ചന, എസ്.ആർ.സി. നായർ
ബംഗളൂരു: കേരളസമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ, കവിത മത്സരവിജയികളെ പ്രഖ്യാപിച്ചു. കഥ മത്സര വിജയികൾ: ഡി.എസ്. മൈഥിലിയുടെ (തിരുവനന്തപുരം) എംബ്രോയ്ഡറി, കെ.വി. ഷനീപിന്റെ (കണ്ണൂർ) കല്യാണസൗഗന്ധികം, കെ.ആർ. ഹരിയുടെ (കണ്ണൂർ) കലപ്പ കൊഴുകൊണ്ടുള്ള തിരുമുറിവ് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നേടി.
കവിത മത്സരവിജയികൾ: എം.യു. ഹരിദാസിന്റെ (കരുമാലൂർ- ആലുവ) കടലിന്റെ കാൽപന്തുകളി, എസ്. അർച്ചനയുടെ (പാലക്കാട് ) നവംബർ 23, എസ്.ആർ.സി. നായരുടെ (പത്തനംതിട്ട) ചൂരൽമല എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നേടി. അഖിലേന്ത്യ തലത്തിൽ സംഘടിപ്പിച്ച കഥ, കവിത മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയുമാണ് നൽകുന്നത്.
ബംഗളൂരു, കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും മുംബൈ, ചെന്നൈ, മധ്യപ്രദേശിലെ സെഷോർ, ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ മെൽബൺ തുടങ്ങിയ നഗരങ്ങളിൽനിന്നുമടക്കം 64 കഥകളും 52 കവിതകളും മത്സരത്തിന് ലഭിച്ചിരുന്നു.