ഖേലോ ഇന്ത്യ: സെലക്ഷൻ ട്രയൽസ്
text_fieldsബംഗളൂരു: ബംഗളൂരുവിലെ വിദ്യാനഗറിലുള്ള ഖേലോ ഇന്ത്യ ഉത്കൃഷ്ട കേന്ദ്രം (കെ.ഐ.യു) മേയ് 5, 6 തീയതികളിൽ വിദ്യാനഗറിലുള്ള ശ്രീ ജയപ്രകാശ് നാരായൺ നാഷനൽ യൂത്ത് ട്രെയിനിങ് സെന്ററിൽ കായികതാരങ്ങൾക്ക് സെലക്ഷൻ ട്രയൽസ് നടത്തും. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പാസായതിന് ശേഷം ഒന്നാം വർഷ പി.യു.സി (2025-26) പ്രവേശനത്തിന് യോഗ്യത നേടിയ 15-21 വയസ്സുള്ള കായികതാരങ്ങൾക്ക് അപേക്ഷിക്കാം.
വിദഗ്ധ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര കായികതാരങ്ങൾക്ക് രണ്ടു വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കും. യുവജന ശാക്തീകരണ, കായിക വകുപ്പ് നടത്തുന്ന സ്പോർട്സ് സ്കൂളുകൾ/ ഹോസ്റ്റലുകൾ/ പദ്ധതികളിലെ വിദ്യാർഥികൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വകുപ്പ് ഓഫിസ് സന്ദർശിക്കുകയോ 0821-2564179 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.