കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം; സമന്വയ എന്ന പ്രമേയത്തിൽ സാംസ്കാരിക പരിപാടി
text_fieldsകെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷ
ചടങ്ങില്‍നിന്ന്
ബംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം നടന്നു. കന്നട ദിനപത്രമായ വിജയ കർണാടകയുടെ അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി. കെ.എൻ.ഇ.ടി പ്രസിഡന്റ് സി. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് എം. രാജഗോപാൽ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, ട്രസ്റ്റിമാരായ പോൾ പീറ്റർ, സയ്യിദ് മസ്താൻ, അഡ്മിനിസ്ട്രേറ്റർ കരുണാകരൻ എന്നിവര്‍ വിശിഷ്ടാതിഥികളായി. പ്രിൻസിപ്പൽ ശുഭ റാവു ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ റിപ്പോർട്ട് അവതരിപ്പിച്ചു.
സമന്വയ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പരിപാടിയില്‍ വിദ്യാര്‍ഥികൾ സ്കിറ്റ്, നാടോടി, ക്ലാസിക്കൽ, സമകാലിക നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വർണാഭ വസ്ത്രങ്ങൾ ധരിച്ച പ്രകടനം വൈവിധ്യമാർന്ന ഭാഷകളും പാരമ്പര്യങ്ങളും കലാരൂപങ്ങളും എങ്ങനെ ഒത്തുചേർന്ന് ഒരു യോജിപ്പുള്ള രാഷ്ട്രം സൃഷ്ടിക്കുന്നുവെന്ന് എടുത്തുകാണിച്ചു. ഭുവനേശ്വരി, സുനിത എന്നിവര്‍ നേതൃത്വം നല്‍കി.


