കെ.ആർ പുരം ഇലാഹി മസ്ജിദ് നിർമാണ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsനബാസ്ഖാൻ (ചെയ.)
ബംഗളൂരു: കെ.ആർ പുരം നുസ്രത്തുൽ ഇസ്ലാം ജമാഅത്തിന്റെ നേതൃത്വത്തിൽ പുനർ നിർമിക്കുന്ന ഇലാഹി മസ്ജിദിന്റെ നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹനീഫ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുത്തലിബ് ഹാജി സംസാരിച്ചു.
5000 ചതുരശ്ര അടിയിൽ അഞ്ചു നിലകളിലായി നിർമിക്കുന്ന പള്ളിയിൽ നമസ്കാര സൗകര്യത്തിനുപുറമേ മദ്റസ ദർസ് ക്ലാസുകൾ, സ്ത്രീകൾക്കുള്ള പ്രാർഥന മുറി, മയ്യിത്ത് പരിപാലന സൗകര്യം, കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കും.
നിർമാണ കമ്മിറ്റി ചെയർമാനായി നബാസ്ഖാൻ, വൈസ് ചെയർമാന്മാരായി ഹനീഫ്, സഫറുല്ല, ബഷീർ എന്നിവരെയും ജനറൽ കൺവീനറായി സലീം, ഫിനാൻസ് കൺവീനറായി ഫൈസൽ, ജോയന്റ് കൺവീനർമാരായി നൂർ മുഹമ്മദ്, അസീസ്, റജിൻ, ഉനൈസ് എന്നിവരെയും ചുമതലപ്പെടുത്തി.
നിർമാണ കമ്മിറ്റിയെ സഹായിക്കാൻ വിവിധ ഉപസമിതികളും രൂപവത്കരിച്ചു. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സൈദ് മസ്താൻ യോഗത്തിൽ നന്ദി പറഞ്ഞു.