മഹാരാജ ട്രോഫി ട്വന്റി 20 ആഗസ്റ്റ് 11 മുതൽ
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് ആഗസ്റ്റ് 12ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ മംഗളൂരു ഡ്രാഗൺസും ഗുൽബർഗ മിസ്റ്റിക്സും ഏറ്റമുട്ടും. ഉദ്ഘാടന ദിനത്തിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മൈസൂരു വാരിയേഴ്സ് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ നേരിടും. 26 മുതൽ പ്ലേ ഓഫ് മത്സരങ്ങൾ നടക്കും. 28നാണ് ഫൈനൽ. മലയാളി താരങ്ങളായ കരുൺ നായർ മൈസൂരു വാരിയേസിനായും ദേവദത്ത് പടിക്കൽ ഹുബ്ലി ടൈഗേസിനായും പാഡണിയും.
മൈസൂർ വാരിയേസ്, ബംഗളൂരു ബ്ലാസ്റ്റേഴ്സ്, ഹുബ്ലി ടൈഗേഴ്സ്, മംഗളൂരു ഡ്രാഗൺസ്, ഗുൽബർഗ മിസ്റ്റിക്സ്, ശിവമൊഗ്ഗ ലയൺസ് എന്നിവയാണ് കർണാടക പ്രീമിയർ ലീഗായ മഹാരാജ ട്രോഫിയിലെ ഫ്രാഞ്ചൈസികൾ. എല്ലാ ദിവസവും വൈകീട്ട് 3.15നും രാത്രി 7.15നുമാണ് മത്സരങ്ങൾ അരങ്ങേറുക. സ്റ്റാർ സ്പോർട്സ് വൺ ഇംഗ്ലീഷ്, സ്റ്റാർ സ്പോർട്സ് വൺ കന്നഡ എന്നീ ചാനലുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും മത്സരങ്ങൾ തത്സമയം വീക്ഷിക്കാം.