സീരിയൽ നടിക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ
text_fieldsബംഗളൂരു: പ്രശസ്ത തെലുങ്ക്, കന്നഡ സീരിയൽ നടിക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ. നവീൻ കെ. മോൻ എന്നയാളാണ് അറസ്റ്റിലായത്. അന്നപൂർണേശ്വരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വൈറ്റ് ഫീൽഡിലെ റിക്രൂട്ട്മെന്‍റ് ഏജൻസിയിൽ ഡെലിവറി മാനേജറായി ജോലി ചെയ്യുകയാണ് ഇയാൾ.
മൂന്നുമാസമായി 41കാരിയായ നടിക്ക് ഇയാൾ നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും ഇയാൾ അയക്കുന്നുണ്ട്. നവീൻസ് എന്ന പേരിലെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്.
പലതവണ നടി ഇയാളെ ബ്ലോക്ക് ചെയ്തെങ്കിലും മറ്റു അക്കൗണ്ടുകളിലൂടെ വീണ്ടും അശ്ലീല സന്ദേശങ്ങളയക്കുന്നത് തുടർന്നു. ഇതിനിടെ ഒരു തവണ ഇയാളെ നേരിട്ട് വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നിട്ടും ഇയാൾ പ്രവൃത്തി തുടർന്നതോടെയാണ് നടി പൊലീസിൽ അറിയിച്ചത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ഐ.ടി ആക്ട് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


