മംഗളൂരു-ഇൻഡോർ പ്രത്യേക ട്രെയിൻ സർവിസ്
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ക്രിസ്മസ്, പുതുവത്സര സീസണുകളിലെ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ഇൻഡോറിനും മംഗളൂരുവിനുമിടയിൽ രണ്ട് റൗണ്ട് ട്രിപ്പുകൾ പ്രത്യേക ട്രെയിൻ സർവിസ് നടത്തുമെന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ അറിയിച്ചു. ഡിസംബർ 21, 28 തീയതികളിൽ ഞായറാഴ്ചകളിൽ വൈകീട്ട് 4.30ന് ഡോ. അംബേദ്കർ നഗറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 09304 മൂന്നാം ദിവസം പുലർച്ച മൂന്നിന് മംഗളൂരുവിനടുത്തുള്ള തോക്കൂറിൽ എത്തിച്ചേരും. 09303 നമ്പർ തോക്കൂർ-ഡോ. അംബേദ്കർ നഗർ സ്‌പെഷൽ ട്രെയിൻ ഡിസംബർ 23, 30 തീയതികളിൽ ചൊവ്വാഴ്ചകളിൽ പുലർച്ചെ 4.45ന് തോക്കൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3.30ന് ഡോ. അംബേദ്കർ നഗറിൽ എത്തിച്ചേരും.
ഇൻഡോർ ജങ്ഷൻ, ദേവാസ്, ഉജ്ജയിൻ ജങ്ഷൻ, നഗ്ദ ജങ്ഷൻ, രത്‌ലം ജങ്ഷൻ, വഡോദര ജങ്ഷൻ, ബറൂച്ച് ജങ്ഷൻ, സൂറത്ത്, വാപി, വസായ് റോഡ്, ഭിവണ്ടി റോഡ്, പൻവേൽ, രോഹ, മംഗാവ്, ഖേഡ്, ചിപ്ലൂൺ, സംഗമേശ്വരി റോഡ്, രത്നകാവലി റോഡ്, വാഗിരി, രാജവവാടി റോഡ്, വാഗിരി, രാജാവ്‌പൂർ റോഡ്, വാഗിരി, രാജാവ്‌പൂർ റോഡ് എന്നിവിടങ്ങളിൽ വാണിജ്യ ഹാൾട്ടുണ്ട്. സിന്ധുദുർഗ്, കുടൽ, സാവന്ത്‌വാദി റോഡ്, തിവിം, കർമാലി, മഡ്ഗാവ് ജങ്ഷൻ, കാങ്കോണ, കാർവാർ, അങ്കോള, ഗോകർണ റോഡ്, കുംത, മുർദേശ്വര്, ഭട്കൽ, മൂകാംബിക റോഡ് ബൈന്ദൂർ, കുന്താപുരം, ഉഡുപ്പി, മുൽക്കി, സൂറത്കൽ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവും.


